വരൂ... ആര്‍ത്ത് ചിരിക്കാം, ഇത് രാജനുണയന്‍ - “കിംഗ് ലയര്‍” - സിദ്ദിക്ക് ലാല്‍ വിസ്മയം വീണ്ടും: യാത്രി ജെസെന്‍ എഴുതിയ നിരൂപണം!

കിംഗ് ലയര്‍ നിരൂപണം

Last Updated: ശനി, 2 ഏപ്രില്‍ 2016 (16:34 IST)
ബാലു വര്‍ഗീസും ഹരീഷും(ജാലിയന്‍ കണാരന്‍) സിനിമയിലുടനീളം ചിരി സൃഷ്ടിച്ച് നില്‍ക്കുന്നുണ്ട്. ഇവരുടെ തമാശരംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള വക നല്‍കുന്നു. ഗാനങ്ങളൊക്കെ ശരാശരിയിലൊതുങ്ങുന്നു എന്നത് മാത്രമാണ് ചിത്രത്തേപ്പറ്റി വേണമെങ്കില്‍ പറയാവുന്ന ഒരു നെഗറ്റീവ് അഭിപ്രായം. എങ്കിലും കഥാഗതിയോട് ചേര്‍ന്നുപോകുന്ന ഗാനങ്ങള്‍ നല്‍കാന്‍  അലക്സ് പോളിന് കഴിഞ്ഞിട്ടുണ്ട്. ദീപക് ദേവിന്‍റെ പശ്ചാത്തല സംഗീതവും ഗംഭീരം.
 
മൊത്തത്തില്‍ പറഞ്ഞാല്‍, ഇതിലും മികച്ച ഒരു വേനല്‍ക്കാല എന്‍റര്‍ടെയ്നര്‍ കിട്ടാനില്ല. അത്രയ്ക്കും ആസ്വാദ്യമായ ഒരു സിനിമയാണ് കിംഗ് ലയര്‍. കുടുംബങ്ങള്‍ക്ക് ശക്തമായി റെക്കമെന്‍റ് ചെയ്യുന്നു.
 
റേറ്റിംഗ്: 4.5/5




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :