Last Updated:
വ്യാഴം, 20 ഓഗസ്റ്റ് 2015 (16:36 IST)
കുഞ്ഞുണ്ണി എസ് കുമാറിന്‍റെ ക്യാമറ ഒരു ത്രില്ലര്‍ മൂഡ് ക്രിയേറ്റ് ചെയ്യുന്നതില്‍ വിജയിച്ചു. എന്നാല്‍ പശ്ചാത്തല സംഗീതം പോരാ. സംഘര്‍ഷഭരിതമായ പല മുഹൂര്‍ത്തങ്ങളും വേണ്ടത്ര പഞ്ചോടെ കാഴ്ചക്കാരിലേക്കെത്തിക്കാന്‍ രാജാമണിക്കായിട്ടില്ല. രണ്ടാം പകുതിയിലാണ് പശ്ചാത്തല സംഗീതത്തിന്‍റെ പോരായ്മ കൂടുതല്‍ അനുഭവപ്പെടുന്നത്.
നല്ല തമാശകളൊക്കെയുള്ള ആദ്യപകുതി ഒരുഗ്രന്‍ ഇന്‍റര്‍വെല്‍ പഞ്ചോടെ ആകെ മാറുകയാണ്. എന്നാല്‍ രണ്ടാം പകുതിയിലും ചിലയിടങ്ങളില്‍ ഇഴച്ചില്‍ അനുഭവപ്പെട്ടു. ഒരുപാട് കഥാപാത്രങ്ങള്‍ വന്നുപോകുന്നതിന്‍റെ ആശയക്കുഴപ്പവും ഉണ്ട്. അത് ഒരു പരിധി വരെ മറികടക്കാന്‍ രഞ്ജിത്തിന്‍റെ സംവിധാന മികവിന് കഴിഞ്ഞിട്ടുണ്ട്. 'നായക് നഹി ഖല്‍നായക് ഹൂ മേം’ എന്ന ഗാനം സമര്‍ത്ഥമായി ഉപയോഗിച്ചിട്ടുണ്ട്. ഗാനങ്ങളെക്കുറിച്ച് പറഞ്ഞാല്‍ കേള്‍ക്കാനിമ്പം ‘കനകമൈലാഞ്ചി’ തന്നെ. എന്നാല്‍ ഗാനങ്ങള്‍ ആവശ്യമുണ്ടോ എന്ന് സന്ദേഹിച്ചുപോകുന്ന ഒരു വിഷയമാണ് രഞ്ജിത് ഇവിടെ പറയുന്നതെന്ന് ഓര്‍ക്കുക. ശ്രീവത്സന്‍ ജെ മേനോന്‍റെ ഈണങ്ങളെല്ലാം കൊള്ളാം.
എന്തായാലും ഓണം സീസണ്‍ ഉദ്ഘാടനം ചെയ്തുകൊണ്ടെത്തിയ ‘ലോഹം’ ഒരു വാച്ചബിള്‍ ത്രില്ലറാണ്. ഇനി അടുത്ത സിനിമകള്‍ക്കായി കാത്തിരിക്കാം.
റേറ്റിംഗ്: 3/5