Last Updated:
വ്യാഴം, 20 ഓഗസ്റ്റ് 2015 (16:36 IST)
കോഴിക്കോട് വിമാനത്താവളത്തില്‍ ഗള്‍ഫില്‍ നിന്ന് വരാനുള്ള ഒരു മൃതശരീരവും പ്രതീക്ഷിച്ചുനില്‍ക്കുന്ന ബന്ധുക്കളില്‍ നിന്നാണ് ലോഹം ആരംഭിക്കുന്നത്. പിന്നീട് നായികയുടെ വരവാണ്. ജയന്തി(ആന്‍ഡ്രിയ), അവര്‍ക്ക് കസ്റ്റംസ് ഓഫീസറായ അവരുടെ ഭര്‍ത്താവിനെ കണ്ടെത്തണം. അവര്‍ രാജു(മോഹന്‍ലാല്‍)വിന്‍റെ ടാക്സിയാണ് വിളിക്കുന്നത്. യാത്ര പോകുന്നതിനിടെ അവര്‍ക്കുനേരെ ഒരാക്രമണമുണ്ടാകുന്നു. എന്തിനാണ് അവര്‍ ആക്രമിക്കപ്പെടുന്നത്?
അവിടംമുതല്‍ കഥ മാറുകയാണ്. സ്ലോ മൂഡില്‍ തുടങ്ങിയ സിനിമ ഒരു ത്രില്ലറിന്‍റെ പായുന്ന ചക്രങ്ങളിലേക്ക് കയറുകയാണ്. അതിനിടെ, രാജ്യസഭാ സീറ്റ് ലക്‍ഷ്യമിടുന്ന ബിസിനസുകാരന്‍ അഴകര്‍ പെരുമാളിനെയും(അജ്മല്‍) സ്വര്‍ണ്ണക്കച്ചവടക്കാരനായ മുഹമ്മദുണ്ണിയെയും(സിദ്ദിക്ക്) പൊലീസ് കമ്മീഷണര്‍ ചന്ദ്രശേഖരനെയും(വിജയരാഘവന്‍) നമ്മള്‍ കാണുന്നു. ഇവരെല്ലാം ചേര്‍ന്ന് ലോഹം ഉരുകിത്തിളയ്ക്കുന്ന ഒരനുഭവം സൃഷ്ടിക്കുന്നു.
ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് മോഹന്‍ലാല്‍. ഓരോ ചെറുചലനങ്ങളിലും തിയേറ്റര്‍ ഇളക്കിമറിക്കുന്ന മാജിക് ആണ് മോഹന്‍ലാല്‍ വീണ്ടും കാഴ്ചവയ്ക്കുന്നത്. മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന കൈയടി സിദ്ദിക്കിനുമുണ്ട്. കോമഡിക്കാരനായ വില്ലനായി സിദ്ദിക്ക് തകര്‍ത്തു. അമാന്‍ ആയി എത്തുന്ന അബു സലിമും ശ്രദ്ധേയമായി. രണ്‍ജി പണിക്കര്‍ക്കും പെര്‍ഫോം ചെയ്യാനുള്ള വകുപ്പുണ്ട്.
അടുത്ത പേജില്‍ - വില്ലനാകുന്നത് പശ്ചാത്തല സംഗീതം!