ലാല്‍ ബഹദൂര്‍ ശാസ്ത്രി - നിരൂപണം

ലാല്‍ ബഹദൂര്‍ ശാസ്ത്രി - നിരൂപണം, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ജയസൂര്യ, നെടുമുടി, മമ്മൂട്ടി, മോഹന്‍ലാല്‍
മനുദീപ് അപ്പുക്കുട്ടന്‍| Last Updated: വെള്ളി, 21 നവം‌ബര്‍ 2014 (20:02 IST)
നവാഗതനായ രജിഷ് മിഥില സംവിധാനം ചെയ്ത ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രദര്‍ശനത്തിനെത്തി. ചിത്രം ശരാശരി നിലവാരം പുലര്‍ത്തുന്നു. ലാലും (ജയസൂര്യ) ബഹദൂറും (നെടുമുടി വേണു) ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ശാസ്ത്രി(അജു വര്‍ഗീസ്)ക്ക് എങ്ങനെ ടൈറ്റിലില്‍ എത്താന്‍ മാത്രം പ്രാധാന്യം കിട്ടി എന്നത് ഇപ്പോഴും ആശയക്കുഴപ്പമാണ്.

ഗൌരവമുള്‍ല എന്തെങ്കിലും പ്രമേയം ചര്‍ച്ച ചെയ്യുന്ന സിനിമയല്ല ലാല്‍ ബഹദൂര്‍ ശാസ്ത്രി. രസകരമായേക്കാമായിരുന്ന ഒരു ത്രെഡ് തിരക്കഥയാക്കിയും സംവിധാനം ചെയ്തും ഒന്നിനും കൊള്ളാതാക്കിയെന്ന് പറയേണ്ടിവരും. അഭിനയത്തില്‍ മികച്ചുനിന്നത് നെടുമുടി വേണുവാണ്. കക്ഷിയുടെ ബഹദൂര്‍ എന്ന കഥാപാത്രം മാത്രേമേ തിയേറ്ററില്‍ നിന്നിറങ്ങിയാലും അല്‍പ്പനേരത്തേക്കെങ്കിലും ഒപ്പം സഞ്ചരിക്കൂ.

ലാലിന്‍റെ ജീവിതത്തിലെ ഒരു ദിവസത്തില്‍ യാദൃശ്ചികമായുണ്ടാകുന്ന ചില സംഭവവികാസങ്ങളും അത് അയാളുടെ ജീവിതത്തെ എങ്ങനെ മാറ്റുന്നു എന്നതുമാണ് സിനിമ വിഷയമാക്കിയിരിക്കുന്നത്. ബഹദൂറും ശാസ്ത്രിയുമെല്ലാം ലാലിന്‍റെ ജീവിതത്തിലേക്ക് പെട്ടെന്ന് കടന്നുവരുന്ന അതിഥികള്‍.

സര്‍ക്കാര്‍ ജോലി നേടിയെടുക്കാനായി ചില കുറുക്കുവഴികള്‍ക്ക് ശ്രമിക്കാന്‍ വേണ്ടി എറനാകുളത്തേക്കുള്ള ബസ് യാത്രയ്ക്കിടെ സംഭവിക്കുന്ന ചില കാര്യങ്ങളാണ് കഥ മുന്നോട്ടുകൊണ്ടുപോകുന്നത്. ബസില്‍ വച്ച് അപ്രതീക്ഷിതമായി ലാല്‍ എടുക്കുന്ന ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുന്നതോടെ
കഥ പിരിമുറുക്കത്തിലെത്തുന്നു.

കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്

തിരക്കഥയിലെയും സംവിധാനത്തിലെയും പാളിച്ചകളാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രിക്ക് വിനയായത്. ബിജിപാലിന്‍റെ പശ്ചാത്തല സംഗീതം പലപ്പോഴും രസം മുറിച്ചു.

സിനിമയെ ഗൌരവമായി സമീപിക്കുന്നവര്‍ക്ക് നിരാശ നല്‍കുന്ന സിനിമയാണിത്. ജയസൂര്യയ്ക്ക് തന്‍റെ കരിയറില്‍ ഒരു ഗുണവും ചെയ്യാത്ത സിനിമയായി ലാല്‍ ബഹദൂര്‍ ശാസ്ത്രി മാറുന്നു.

റേറ്റിംഗ്: 3/5



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :