രാജു, ഇന്ദ്രന്‍, ജയസൂര്യ ഒന്നിക്കുന്നു; സംവിധാനം നാദിര്‍ഷാ

Last Modified ശനി, 13 സെപ്‌റ്റംബര്‍ 2014 (16:46 IST)
മിമിക്രി താരം നാദിര്‍ഷാ സംവിധായകനാകുന്നു. അമര്‍ അക്ബര്‍ ആന്റണി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു.
 
കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം  അമര്‍, അക്ബര്‍, ആന്റണി എന്നീ മൂന്നു പേരുടെ കഥയാണ് പറയുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് അവസാനത്തോടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. മറ്റ് അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.  നാദിര്‍ഷായുടെ അടുത്ത സുഹൃത്തായ ദിലീപ് ചിത്രത്തിലില്ല. എന്നാല്‍ ദിലീപിനൊപ്പം ഒരു ചിത്രം ഒരുക്കുമെന്ന് നാദിര്‍ഷാ അറിയിച്ചു.
 
വൈശാഖിന്റെ കസിന്‍സ് എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. പ്രിയദര്‍ശന്റെ ആമയും മുയലും എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ജയസൂര്യ ഇപ്പോള്‍.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :