പുണ്യാളന്‌ രണ്ടാം ഭാഗം, ജയസൂര്യയ്ക്ക് പുതിയ ബിസിനസ്!

പുണ്യാളന്‍ അഗര്‍ബത്തീസ്, രഞ്ജിത് ശങ്കര്‍, ജയസൂര്യ, നൈല
Last Modified ശനി, 1 നവം‌ബര്‍ 2014 (02:26 IST)
പുണ്യാളന്‍ അഗര്‍ബത്തീസിന്‌ രണ്ടാം ഭാഗം വരുന്നു. തന്നെ ചിത്രത്തില്‍ നായകനാകും. ഉഷ തന്നെയായിരിക്കും നായികയെന്നും അറിയുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തേക്കുറിച്ച് സംവിധായകന്‍ രഞ്ജിത് ശങ്കര്‍ തന്നെയാണ്‌ സൂചന നല്കിയത്. രഞ്ജിത് ശങ്കറിന്റെ പുതിയ സിനിമയായ വര്‍ഷം പുറത്തിറങ്ങിയാലുടന്‍ പുണ്യാളന്റെ തിരക്കഥാ ജോലികള്‍ ആരംഭിക്കുമെന്നാണ്‌ അറിയുന്നത്.

ശ്രീജിത് രവി, അജു വര്‍ഗീസ്, സുനില്‍ സുഖദ, ജയരാജ് വാര്യര്‍ തുടങ്ങി പുണ്യാളന്റെ ആദ്യ ഭാഗത്ത് ഉണ്ടായിരുന്നവരൊക്കെ രണ്ടാം ഭാഗത്തിലും അഭിനയിക്കുമെന്നാണ്‌ സൂചനകള്‍.

ജോയ് താക്കോല്‍ക്കാരനായി ജയസൂര്യയും സഹായി ഗ്രീനു ശര്‍മയായി അജു വര്‍ഗീസും വീണ്ടും അവതരിക്കും. എന്നാല്‍ ആനപ്പിണ്ടത്തില്‍ നിന്നും അഗര്‍ബത്തീസ് ഉണ്ടാക്കുന്ന പരിപാടിയില്‍ നിന്നുമാറി മറ്റ് പല ബിസിനസുകളായിരിക്കും ജോയ് താക്കോല്‍ക്കാരനുണ്ടാവുക എന്നാണ്‌ റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :