നെഞ്ചില്‍ കൊളുത്തിവലിച്ച ആ പ്രണയകഥ സ്ക്രീനില്‍ കാണുമ്പോള്‍ എന്ത് വികാരമാണ് ഉള്ളില്‍ നിറഞ്ഞത്? ഈ ചിത്രം ഞാന്‍ മുമ്പ് കണ്ടിട്ടുണ്ട്. പ്രമോദ് പയ്യന്നൂരിന്‍റെ ബാല്യകാലസഖിയല്ല. ശശികുമാറിന്‍റെ കാഴ്ചപ്പാടിലുള്ളത്. പ്രേംനസീറായിരുന്നു അന്ന് മജീദ്. അതില്‍ നിന്നും മമ്മൂട്ടി മജീദായതിലേക്കുള്ള ദൂരം വലുതാണ്. താരതമ്യപ്പെടുത്താന്‍ തുനിയുന്നില്ല. നസീര്‍ നസീറും മമ്മൂട്ടി മമ്മൂട്ടിയുമാണ്.
ഒരു വാചകത്തില്‍ പറയാമല്ലോ - ‘ബാല്യകാലസഖി’ ഞാന്‍ വായിച്ചപ്പോള്‍ എനിക്കുണ്ടായ വികാരവിക്ഷോഭങ്ങള്‍, അതിന്‍റെ തീവ്രത ഒട്ടും ചോര്‍ന്നുപോകാതെ വീണ്ടും അനുഭവിക്കാനായി. പ്രമോദ് പയ്യന്നൂര്‍ എന്ന നാടകപ്രവര്‍ത്തകന് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലെങ്കിലും, ആ ചലച്ചിത്രകാരനെ എല്ലാവരും ഒന്ന് നോക്കിക്കൊള്ളുക. പ്രമോദ് മലയാള സിനിമയ്ക്ക് കരുത്തുള്ള ഒരു സാന്നിധ്യമാകുമെന്ന് ഉറപ്പ്.