ബാച്ച്ലര്‍ പാര്‍ട്ടി - യാത്രി ജെസെന്‍ എഴുതിയ നിരൂപണം
PRO
ആദ്യം പറഞ്ഞില്ലേ, ആ അഞ്ചു കള്ളന്‍മാര്‍ - അവര്‍ വളര്‍ന്നങ്ങ് വലുതായി. അയ്യപ്പന്‍(കലാഭവന്‍ മണി), ബെന്നി(റഹ്‌മാന്‍), ഗീവര്‍ എന്ന ഗീവര്‍ഗീസ്(ഇന്ദ്രജിത്ത്), ടോണി(ആസിഫ് അലി), ഫക്കീര്‍(വിനായകന്‍) എന്നിങ്ങനെ അവര്‍ക്ക് പേരുകള്‍. കൊട്ടേഷന്‍ പണി തന്നെ ഇവരുടെയൊക്കെ ജോലി. രണ്ട് ടീമായി തിരിഞ്ഞ് ഇവര്‍ പണി നടത്തിവരവേ, നമ്മുടെ ടോണിക്ക് ഒരു പ്രേമം. പ്രകാശ് കമ്മത്തിന്‍റെ(ജോണ്‍ വിജയ്) വളര്‍ത്തുമകള്‍ - ഈ കമ്മത്തിന് മോളിലും ഒരു കണ്ണുണ്ട് - നീതു(നിത്യാമേനോന്‍). നീതുവിന്‍റെ അമ്മ ലെനയാണ്. ലെനയുടെ അറിവോടെ കമ്മത്തിന് ‘എട്ടിന്‍റെ പണി’(കൊട്ടേഷന്‍ ടീമുകളുടെ പ്രയോഗമാണ്) കൊടുത്ത് ടോണി പെണ്ണിനെയും കൊണ്ട് മൂന്നാറിന് കടക്കുന്നു.
കമ്മത്ത് ചാകില്ലല്ലോ. അയാള്‍ ടോണിയെ പിടിച്ചുകൊണ്ടുവരാന്‍ വിടുന്നത് അയ്യപ്പനെയും ഫക്കീറിനെയും. ടോണിയെ രക്ഷിക്കാന്‍ ഗീവറും ബെന്നിയും. ഒടുവില്‍ ടോണി പറയുന്നു - “ഞാന്‍ നിങ്ങളുടെ കൂടെ വരാം. പക്ഷേ നീതുവിനും കുഞ്ഞിനും വേറെ ആരുമില്ല. അവള്‍ക്കുവേണ്ടി ഒരു തുക ഉണ്ടാക്കണം. ഒറ്റദിവസം, മധുരയില്‍ ചെട്ടിയാരുടെ(ആശിഷ് വിദ്യാര്‍ത്ഥി) ഒരു കൊട്ടേഷന്‍ എടുത്ത് പണമുണ്ടാക്കാം. അതിന് ശേഷം ഞാന്‍ നിങ്ങള്‍ക്കൊപ്പം വരാം” - ഇന്‍റര്‍വെല്‍. ഇവിടം വരെ പടം കൊള്ളാം. അതിന് ശേഷം പടം ഒരു തിരിവങ്ങ് തിരിയുകയാണ്. എന്തൊക്കെ നടക്കുന്നു. എവിടൊക്കെ പോകുന്നു. ആരൊക്കെ ചാകുന്നു. കൈയും കണക്കുമില്ല.
ഇവരുടെ ഒരു ഓപ്പറേഷനിടെ ടോണി കൊല്ലപ്പെടുന്നു. അവന്‍റെ ഭാര്യ വഴിയാധാരമാകാതിരിക്കാന്‍ ഇവര്‍ ‘മങ്കാത്ത’ സ്റ്റൈലില്‍ മറ്റൊരു ഓപ്പറേഷന്‍. 2 ജി സ്പെക്ട്രത്തിന്‍റെ 300 കോടി രൂപ കള്ളപ്പണവുമായി വരുന്ന ഒരു വണ്ടി റാഞ്ചുക. അതത്ര എളുപ്പമല്ല. എങ്കിലും റാഞ്ചി. അവിടെവച്ച് അവര്‍ കണ്ടു - അയാള്‍ - പൃഥ്വിരാജ്!