പരിഭാഷാനഷ്ടവുമായ് കുചേലന്‍

അതിമാനുഷനല്ലാതെ രജനി

കുചേലന്‍
PROPRO
മലയാള ചിത്രങ്ങളെ അടിമുടി മാറ്റിമറിച്ച്‌ സൂപ്പര്‍താരചിത്രമാക്കി പരിഷ്‌കരിക്കുന്ന ‘പി വാസു ടെക്‌നിക്‌’ കുചേലനില്‍ സംഭവിച്ചില്ല. ശ്രീനിവാസന്‍റെ ‘കഥപറയുമ്പോള്‍’ പദാനുപദ തര്‍ജ്ജമ നടത്തിയിരിക്കുകയാണ്‌ പി വാസു ഇത്തവണ. നയന്‍താരയും വടിവേലുവും മൂന്ന്‌ പാട്ടുകളും മാത്രമായിരിക്കും ആകെയുള്ള ഏച്ചു കെട്ടല്‍.

തേന്‍മാവിന്‍ കൊമ്പത്ത്‌ ‘മുത്തു’വായപ്പോഴും മണിച്ചിത്രത്താഴ്‌ ‘ചന്ദ്രമുഖി’യായപ്പോഴും സംഭവിച്ച ‘സൂപ്പര്‍സ്റ്റാര്‍ സ്റ്റൈലൈസേഷന്‍’ കഥപറയുമ്പോള്‍ ‘കുചേല’നായപ്പോള്‍ സംഭവിച്ചില്ല എന്നു പറയാം.

എല്ലാ രജനി ചിത്രങ്ങളിലേയും പോലെ അടിപൊളി വേഷത്തില്‍ രജനി കുചേലനിലും അവതരിക്കുന്നു, പഞ്ച്‌ ഡയലോഗുകള്‍ പറയുന്നു, നയന്‍താരയുമായി ആടിപ്പാടുന്നു, എന്നാല്‍ സ്വന്തം ഇമേജ്‌ പര്‍വ്വതീകരിക്കുന്നില്ല. സ്ഥിരം രജനി ചിത്രങ്ങളില്‍ നിന്ന്‌ കുചേലനുള്ള പ്രധാന വ്യത്യാസം ഇതുമാത്രമായിരിക്കും.

കഥപറയുമ്പോളില്‍ നിന്ന്‌ വ്യത്യാസമായി മൂന്ന്‌ പാട്ടുകള്‍ വാസു കൂട്ടി ചേര്‍ത്തിട്ടുണ്ട്‌, തെന്നിന്ത്യന്‍ സിനിമക്കാരെ ഉള്‍കൊള്ളിച്ചുകൊണ്ട്‌ ഒരു ഗാനം, പശുപതിക്കും കുടുംബത്തിനും വേണ്ടി ഒരു ഗാനം, നയന്‍ താരക്ക്‌ മഴനനഞ്ഞ്‌ പാട്ടുപാടാന്‍ മറ്റൊരു ഗാനം.

WEBDUNIA|
ബാര്‍ബര്‍ ബാലന്‍ ബാര്‍ബര്‍ ബാലുവാകുന്നു, സൂപ്പര്‍സ്റ്റാര്‍ അശോക്‌ രാജ്‌, സൂപ്പര്‍സ്റ്റാര്‍ അശോക്‌ കുമാറായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :