അര്‍ച്ചന കവി, മൈഥിലി, അനന്യ എന്നിവരാണ് നാടോടി മന്നനിലെ നായികാതാരങ്ങള്‍. അര്‍ച്ചനയും മൈഥിലിയും തങ്ങളുടെ കഥാപാത്രങ്ങളെ ഭേദപ്പെട്ട നിലയില്‍ അവതരിപ്പിച്ചു. ദിലീപ് കഴിഞ്ഞാല്‍ ഏറെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനന്യ പക്ഷേ സിനിമ മൊത്തത്തില്‍ ബോറാക്കി മാറ്റാന്‍ തന്നാലാവും വിധമൊക്കെ സംഭാവനകള്‍ നല്‍കി!
ഒരു പൊട്ടിപ്പെണ്ണിന്‍റെ നിഷ്കളങ്കവും ആകര്‍ഷണീയവുമായ മുഖം അനന്യയ്ക്കുണ്ടെന്ന് ‘എങ്കേയും എപ്പോതും’ എന്ന സിനിമയില്‍ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞതാണ്. എന്നാല്‍ ആ പൊട്ടിപ്പെണ്ണ് ഇമേജ് എത്ര അലോസരമായി പുനരവതരിപ്പിക്കാമെന്ന് നാടോടിമന്നന്‍ പരീക്ഷണം നടത്തുകയാണ്. അനന്യയുടെ അലറിവിളിക്കലുകള്‍ സഹിക്കാന്‍ വയ്യാതെ തിയേറ്ററില്‍ നിന്ന് ഓടിരക്ഷപ്പെട്ട ഭാഗ്യവാന്‍മാര്‍ അനവധി!