ബെന്നി പി നായരമ്പലം തിരക്കഥയെഴുതിയ ‘ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്’ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജി മാര്‍ത്താണ്ഡനാണ്. ഗംഭീരമായി പടം തുടങ്ങിയെങ്കിലും ആദ്യ അര മണിക്കൂറിനുള്ളില്‍ തന്നെ ചിത്രത്തേക്കുറിച്ചുണ്ടായിരുന്ന പ്രതീക്ഷകള്‍ തകര്‍ന്നു. ആദ്യപകുതി കുഴപ്പമില്ലാതെ പോകുന്നുണ്ടെങ്കിലും രണ്ടാം പകുതിയില്‍ കളി കൈവിട്ടുപോയി. ക്ലൈമാക്സാകട്ടെ പ്രേക്ഷകരില്‍ സമ്മിശ്രപ്രതികരണമാണുണ്ടാക്കിയത്.