ചിരിപ്പിച്ച് രസിപ്പിച്ച് ചൈനാ ടൌണ്‍

നീരജ് നമ്പ്യാര്‍

PRO
PRO
സുമോ ഗുസ്തിക്കാരന്‍ ഡിസൂസ ലിബോറെയാണ് മറ്റൊരു കഥാപാത്രവുമായി ചൈനാ ടൌണിലെത്തുന്നത്. 257 കിലോ ഭാരമുള്ള ഈ സുമോ ഗുസ്തിക്കാരന്റെ ശരീരമാണ് ചിരിപ്പിക്കുന്നത്. പക്ഷേ തമ്മുടെ സ്വന്തം തടിയന്‍ നടന്‍ എന്‍ എല്‍ ബാലകൃഷ്ണന്റെ ചിരി നമ്പറുകളുടെ ഏഴയലത്ത് വരുന്നില്ല ഈ ഗുസ്തിക്കാരന്‍

നായികമാരെക്കുറിച്ച് എന്ത് പറയാന്‍?. പതിവ് മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലെ പോലെ തന്നെ ചൈനാ ടൌണിലും സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല. കാവ്യ, പൂനം ബജ് വ, ദീപാഷാ എന്നീ നായികമാര്‍ക്ക് തിളങ്ങാന്‍ പറ്റിയ രംഗങ്ങളൊന്നും ഈ ചിത്രത്തില്‍ സംവിധായകര്‍ ഒരുക്കിയിട്ടില്ല.

പ്രേക്ഷകരെ ചിരിപ്പിച്ച് നിര്‍മ്മാതാവിന് കാശുവാരിക്കൊടുക്കുക എന്ന ലക്‍ഷ്യത്തോടെയാണ് റാഫി മെക്കാര്‍ട്ടിന്‍ ടീം ചിത്രം ഒരുക്കിയിട്ടുള്ളത്. ചിരിനമ്പറുകള്‍ വാരിവിതറിയിരിക്കുന്നതും അതുകൊണ്ടുതന്നെ. പക്ഷേ കണ്ട സിനിമകളിലെ രംഗങ്ങള്‍ ചൈനാ ടൌണില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംവിധായകരുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായിട്ടില്ലെന്ന് പറയേണ്ടി വരും. കാലുകള്‍ തളര്‍ന്നതായി അഭിനയിക്കുന്ന ആളിനെ തല്ലി ചികിത്സിക്കുന്നതും തടിയന്റെ ഇടികൊള്ളുന്നതും മദ്യലഹരിയിലെ വിക്രിയകളും ഉദാഹരണം.

WEBDUNIA|
മാത്രവുമല്ല രണ്ട് മണിക്കൂര്‍ 22 മിനിറ്റും എടുത്ത് കഥ മുഴുവനും പറയാന്‍ ഇരട്ട സംവിധായകര്‍ക്ക് ആയിട്ടില്ലെന്നതും പറയേണ്ടിയിരിക്കുന്നു. കഴിഞ്ഞിട്ട് ഷൂട്ടിംഗ് രംഗങ്ങള്‍ കാണിക്കുന്നത് പോലെയാണ് കഥ പറഞ്ഞുതീര്‍ക്കുന്നത്. സുമോയുടെ കോമഡി രംഗങ്ങളൊക്കെ സിനിമ കഴിഞ്ഞിട്ട് പ്രേക്ഷകര്‍ എഴുന്നേല്‍ക്കുമ്പോഴാണ് സ്ക്രീനില്‍ തെളിയുന്നത്. ഇത് പുതിയ പരീക്ഷണമാണെന്ന് പറയുമോ ആവോ?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :