ചിരിപ്പിച്ച് രസിപ്പിച്ച് ചൈനാ ടൌണ്‍

നീരജ് നമ്പ്യാര്‍

PRO
PRO
സ്കറിയ ആദ്യം തേടുന്നത് ബിനോയിയെയാണ്. ചിരിയുടെ അമിട്ടുകള്‍ ഇവിടം മുതല്‍ പൊട്ടിത്തുടങ്ങുന്നു. കാമുകിയുടെ വിവാഹം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന നിരാശകാമുകനായി ബിനോയ് സ്ക്രീനിലെത്തുന്നു. വിവാഹഘോഷയാത്ര കടന്നുപോകുന്ന വഴിയില്‍, കാമുകിക്ക് റ്റാറ്റ പറഞ്ഞ് തൂങ്ങിമരിക്കാനൊരുങ്ങുകയാണ് ബിനോയി. പക്ഷേ മരത്തിന്റെ കൊമ്പൊടിയുന്നു. ബിനോയി കൃത്യം കാമുകിയുടെ കാലില്‍ വീഴുന്നു. മദ്യലഹരിയിലുള്ള ബിനോയിയെ സ്കറിയ കണ്ടെത്തുന്നു. ഗോമസിന് ഒരു മകള്‍ ഉണ്ട് എന്ന കാരണത്താല്‍ മാത്രം ബിനോയ് ഗോവയിലേക്ക് പോകാന്‍ തയ്യാറാകുന്നു.

അടുത്തയാളെ കാണുന്നത് ഒരു ധ്യാനകേന്ദ്രത്തിലാണ്. നന്നാവാന്‍ മാത്തുക്കുട്ടി പള്ളീലച്ചന്റെ ഉപദേശങ്ങള്‍ കേള്‍ക്കുകയാണ്. മാത്തുക്കുട്ടിയുടെ ശത്രുക്കളെ മനസ്സില്‍ വിചാരിക്കാന്‍ വികാരിയച്ചന്‍ പറയുമ്പോള്‍ വരിവരിയായി ബ്ലാക് ആന്‍ഡ് ഫോട്ടോയില്‍ നിറയുന്നു വില്ലന്‍‌മാര്‍. പിന്നെ ചില നാടന്‍ തല്ലും.

മാത്തുക്കുട്ടിയെ ധ്യാനകേന്ദ്രത്തിലെത്തിക്കുന്നത് റോസമ്മയാണ് (കാവ്യാ മാധവന്‍). റോസമ്മ പറഞ്ഞാല്‍ മാത്രമേ മാത്തുക്കുട്ടി അനുസരിക്കൂ. ധ്യാനം കൂടാന്‍ വന്ന റോസമ്മയെയും മാത്തുക്കുട്ടിയെയും സ്കറിയ ഗോവയിലേക്ക് കൊണ്ടുപോകുന്നു.

ഗോമസ് കാസിനോ സുഹൃത്തുക്കളുടെ മക്കളെ ഏല്‍പ്പിക്കാന്‍ തീരുമാനിക്കുന്നു. കഥ പുരോഗമിക്കുമ്പോള്‍ ബിനോയ് ആഭ്യന്തരമന്ത്രിയുടെ മകളുമായി പ്രണയത്തിലാകുന്നു. ആഭ്യന്തരമന്ത്രി അധോലോക നായകന്റെ സുഹൃത്താണ്. ഇയാള്‍ മാത്തുക്കുട്ടിയെയും സ്കറിയെയും ബിനോയിയും തിരിച്ചറിയുന്നു.

പിന്നെ ഇവരെ കള്ളക്കേസില്‍ കുടുക്കുകയാണ്. എല്ലാ സ്വത്തുക്കളും ഇവരില്‍ നിന്ന് അധോലോകനായകന്‍ എഴുതിവാങ്ങിക്കുന്നു. പിന്നെ ഒരു മദ്യലഹരിയില്‍ കാര്യങ്ങള്‍ എല്ലാം മാറിമറിയുകയാണ്. ഒടുവില്‍ എല്ലാം ശുഭമാകാതെ തരമില്ലല്ലോ. ബാക്കി കണ്ടുതന്നെ അറിയാനേ ഉള്ളൂ.

WEBDUNIA|
അടുത്ത പേജില്‍ - മിമിക്രി നമ്പറുകള്‍...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :