ഏഴാം അറിവ്‌ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

യാത്രി ജെസെന്‍

WEBDUNIA|
PRO
PRO
ചെന്നെയില്‍ സത്യം കോംപ്ലക്സിന്‌ വെളിയില്‍ ഞാന്‍ മഴ നനഞ്ഞുനിന്നു. മഴക്കാലത്ത്‌ അപൂര്‍വമായി മാത്രമേ ചെന്നൈയില്‍ എത്തിയിട്ടുള്ളൂ. ഇപ്പോഴത്തെ വരവിന്‌ രണ്ട്‌ ലക്‍ഷ്യങ്ങള്‍ ഉണ്ടായിരുന്നു. രോഹിണിക്കും മോനുമൊപ്പം ദീപാവലി ആഘോഷിക്കുക. 'ഏഴാം അറിവ്‌' കാണുക.

ബോധിധര്‍മ്മന്‍ എന്ന പല്ലവ രാജാവിനെക്കുറിച്ച്‌ ഞാനും കേട്ടിട്ടുണ്ട്‌. ഒരിക്കല്‍ മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനോട്‌ ഞാന്‍ ബോധിധര്‍മ്മനെക്കുറിച്ച്‌ പറഞ്ഞിട്ടും ഉണ്ട്‌. മലയാളത്തിന്‌ ആ സബ്ജക്ട്‌ ദഹിക്കുമോ എന്ന് അദേഹം എന്നോട്‌ ചോദിച്ചു. ശരിയാണ്‌, മലയാളത്തിന്റെ ബജറ്റ്‌ വച്ച്‌ അത്തരമൊഴു വിഷയം കൈകാര്യം ചെയ്യുക ദുഷ്കരമായിരുന്നു.

എ ആര്‍ മുരുഗദോസ്‌ ബോധിധര്‍മ്മനെ തൊട്ടുകളിക്കുന്നു എന്നു കേട്ടപ്പോള്‍ സന്തോഷമായി. തമിഴ്‌ സിനിമാശീലങ്ങളില്‍ പതിവില്ലാത്ത ഒരു കഥാപരിസരത്തെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്‌ സന്തോഷമുള്ള കാര്യം തന്നെ. എന്ന കഠിനാദ്ധ്വാനിയായ നടന്‌ ബോധിധര്‍മ്മനെ ഉജ്ജ്വലമാക്കാന്‍ കഴിയുമെന്നും വിശ്വസിച്ചു.

എന്നാല്‍ പ്രതീക്ഷകളെയെല്ലാം തച്ചുടയ്ക്കുന്ന ഒരു സിനിമയാണ്‌ ഏഴാം അറിവ്‌. എന്ന നിലയില്‍ എന്റര്‍ടെയ്‌ന്‍ ചെയ്യാനോ, ഇപ്പോള്‍ ഈ സിനിമ ചെയ്യേണ്ടിയിരുന്നതിന്റെ ആവശ്യകത പ്രേക്ഷകരെ ബോധ്യപ്പെടുത്താനോ, എന്തിന്‌ ഒരു ഡോക്യുമെന്ററി എന്ന നിലയിലെങ്കിലും സത്യസന്ധത പുലര്‍ത്താനോ മുരുഗദോസിനും ടീമിനും കഴിഞ്ഞിട്ടില്ല. ദൃശ്യധാരാളിത്തം കണ്ട്‌ വിസ്മയിക്കട്ടെ എന്നാണ്‌ സംവിധായകന്‍ ഉദ്ദേശിച്ചതെങ്കില്‍ അതിന്‌ ഹോളിവുഡ്‌ മസാലകള്‍ ധാരാളം ഇറങ്ങുന്നുണ്ട്‌. പ്രേക്ഷകരോട്‌ നീതി പുലര്‍ത്താന്‍, കൈകാര്യം ചെയ്ത സബ്ജക്ടിനോട്‌ നീതിപുലര്‍ത്താന്‍ കഴിയാതെ പോയ ഒരു ചിത്രമാണ്‌ ഏഴാം അറിവ്‌ എന്ന് പറയേണ്ടിവരുന്നത്‌ സങ്കടകരമാണ്‌.

അടുത്ത പേജില്‍ - ഒരു ജൈവയുദ്ധവും തമാശകളും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :