മനുജിത്ത് കെ ജി|
Last Updated:
തിങ്കള്‍, 5 മെയ് 2014 (20:15 IST)
‘വെറുതെ ഒരു ഭാര്യ’യ്ക്ക് ശേഷം അക്കു അക്ബര്‍ ഭേദപ്പെട്ട ഒരു സിനിമ എടുത്തിട്ടില്ല. ചെയ്ത സിനിമകളെല്ലാം പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നവ ആയിരുന്നു. പുതിയ ചിത്രമായ ഉത്സാഹക്കമ്മിറ്റിയും വ്യത്യസ്തമല്ല.
മിമിക്രി തമാശകളുടെ നിലവാരം പോലുമില്ലാത്ത നര്‍മ്മമുഹൂര്‍ത്തങ്ങള്‍ കുത്തിനിറച്ച ‘ഉത്സാഹക്കമ്മിറ്റി’ പ്രേക്ഷകര്‍ക്ക് ചിരിയല്ല, കടുത്ത നിരാശ മാത്രമാണ് സമ്മാനിക്കുന്നത്. അപൂര്‍വമായ ഒരു പേരാണ് ചിത്രത്തിലെ നായകനായ ജയറാമിന് ഈ സിനിമയില്‍ സംവിധായകന്‍ സമ്മാനിച്ചിരിക്കുന്നത്, അപൂര്‍വന്‍! ആളൊരു ശാസ്ത്രജ്ഞനാണ്. ഒന്നിനുപിറകേ മറ്റൊന്നായി കണ്ടുപിടുത്തങ്ങള്‍ നടത്തുകയാണ് കക്ഷി. നിഴല്‍പോലെ രണ്ട് സുഹൃത്തുക്കള്‍, ബാബുമോനും ചോപ്രയും(കലാഭവന്‍ ഷാജോണ്‍, ബാബുരാജ്) അപൂര്‍വന്‍റെ കൂടെയുണ്ട്. ഒരു ‘സോളാര്‍’ പദ്ധതിയുമായി മാദകസുന്ദരി ഹരിതാ നായര്‍ എത്തുന്നതോടെ കഥ വഴിത്തിരിവിലേക്ക് എത്തുകയാണ്.
അടുത്ത പേജില്‍ -
കോമഡി എന്ന പേരില്‍ കോമാളിക്കളി!