ലിയോ സ്റ്റാലണ്‍ ഡേവിസ്|
Last Updated:
വെള്ളി, 27 മാര്‍ച്ച് 2015 (18:01 IST)
ബോറടിക്കുന്ന ഒരു രംഗം പോലുമില്ലാതെ അങ്ങേയറ്റം പ്ലസന്‍റായി ചിത്രത്തെ കൊണ്ടുപോകുകയാണ് സംവിധായകന്‍ പ്രജിത്ത്. ഒരു പുതിയ സംവിധായകന്‍റെ പതര്‍ച്ചയോ പാളിച്ചയോ മേക്കിംഗില്‍ ഇല്ല. മനോഹരമായി ഓരോ രംഗത്തെയും ഇഴചേര്‍ത്തിരിക്കുന്നു.
ജോമോന്‍ ടി ജോണിന്‍റെ ഛായാഗ്രഹണവും ഷാന്‍ റഹ്‌മാന്‍റെ സംഗീതവും ഈ സിനിമയുടെ രക്തവും മാംസവുമാണ്. അതിഗംഭീര വര്‍ക്കാണ് ഇരുവരും ചെയ്തിരിക്കുന്നത്. സിനിമയെ ഒരു അനുഭവമാക്കി മാറ്റുന്നതില്‍ ഇരുവരുടെയും സംഭാവന വിസ്മരിക്കാനാവില്ല ആര്‍ക്കും.
‘ഒരു വടക്കന്‍ സെല്‍ഫി’ സമീപകാലത്തിറങ്ങിയ ഏറ്റവും മികച്ച എന്‍റര്‍ടെയ്നറാണ്. 100 ശതമാനം സംതൃപ്തിയോടെ തിയേറ്ററില്‍ നിന്നിറങ്ങിപ്പോരാം എന്നുറപ്പ്. കുടുംബത്തോടൊപ്പം ഈ വിഷുക്കാലത്ത് വടക്കന്‍ സെല്‍ഫി കളിക്കുന്ന തിയേറ്ററിലേക്ക് യാത്രപോകുന്നതിന് രണ്ടാമതൊന്നാലോചിക്കേണ്ട കാര്യമില്ല.
Rating: 4.5/5