അസ്തിത്വ ദുഃഖം ആണിന് മാത്രമോ ?

കെ പി ജയകുമാര്‍

KBJKBJ
പള്ളിക്കു മുമ്പിലെ പാതയിലൂടെ ആലീസും കുട്ടികളും നടന്നു നീങ്ങുന്നി‍ടത്ത്‌ സിനിമ അവസാനിക്കുന്നു. ഒരുകുഞ്ഞിനെ ഒക്കത്തെടുത്ത്‌ ഒന്നി‍നെ നടത്തിക്കൊണ്ടാണ്‌ ആലീസ്‌ പോകുത്‌. ഇതൊരു പരമ്പരാഗത ദൃശ്യമാണ്‌. സ്ത്രീയുടെ സാമൂഹിക പദവിയെ, അവസ്ഥയെ, ഉത്തരവാദിത്വങ്ങളെ സൂചിപ്പിക്കുന്ന കാഴ്ച. അച്ഛനും മക്കളും ചേരുന്ന ഇത്തരമൊരു കാഴ്ച എന്തുകൊണ്ടാണ്‌ സാധ്യമല്ലാതെ പോകുത്‌? പള്ളിക്കുമുമ്പിലെ പാതയിലൂടെ നടുപോകുന്ന ആലീസിന്‍റെയും കുട്ടികളുടെയും ദൃശ്യം, പുരുഷന്‍റെ തിരോധാനവും അയാള്‍ അവശേഷിപ്പിച്ചുപോകുന്ന യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള സംഘര്‍ഷമാണ്‌ പ്രക്ഷേപണം ചെയ്യുത്‌.

ഭര്‍ത്താവിന്‍റെ അധികാരവും കുട്ടി‍കളുടെ അവകാശങ്ങളും വിരസമായ വീട്ടുപണികളും നിറഞ്ഞ വീടിന്‍റെ സ്വകാര്യ ലോകം, പുരുഷ ആശയ ലോകത്തുനിന്നും എത്രമാത്രം അകലെയാണ്‌ എന്നി‍ടത്താണ്‌ തോമാസുകുട്ടിയുടെ തിരോധാനം പ്രശ്നവല്‍ക്കരിക്കപ്പെടുത്‌. സ്ത്രീകള്‍ സമൂഹത്തില്‍ ഒരു നിശബ്ദ വിഭാഗമാണെന്ന് കാണുന്നവരുടെ ഭാഷയിലാണ്‌ അവര്‍ ആവിഷ്കരിക്കപ്പെടുത്മുള്ള വ്യവസ്ഥാപിത ധാരണയുടെ തുടര്‍ച്ചയാണ്‌ ആലീസും, സരോജിനിയും സാവിത്രിയുമെല്ലാം. മുഖാമുഖവും ആലീസിന്‍റെ അന്വേഷണവും പുരുഷന്‍റെ ഉദാസീനതയെയും, ഉത്തരവാദിത്തങ്ങളില്‍ നിന്നു‍ള്ള ഒളിച്ചോട്ടത്തെയും അമൂര്‍ത്തവല്‍ക്കരിക്കുകയോ ആദര്‍ശവല്‍ക്കരിക്കുകയോ ചെയ്യുന്നുണ്ട്‌. മലയാളീ പുരുഷമേധാവിത്ത സംസ്കാരത്തിന്‍റെ പരമ്പരാഗത കാപട്യങ്ങളില്‍ തന്നെയാണ്‌ തിരോധാനത്തിന്‍റെ ആഖ്യാനങ്ങള്‍ ഇടം നേടുത്‌.

ഇത്തരം വ്യവസ്ഥാപിത ബോധ്യങ്ങളെ കീഴ്മേല്‍ മറിച്ചുകൊണ്ടാണ്‌ ചിന്താവിഷ്ടയായ ശ്യാമളയില്‍(ശ്രീനിവാസന്‍) തിരോധാനത്തിനുശേഷം വിജയന്‍ പ്രത്യക്ഷപ്പെടുത്‌. ഒരിക്കല്‍ ഉപേക്ഷിച്ചുപോയ വീട്ടിലേക്ക്‌ തിരികെ പ്രവേശിക്കുവാന്‍, ശ്യാമളയെ സ്വാധീനിക്കുവാന്‍ അയാള്‍ കാട്ടിക്കൂട്ടുന്ന‍ കോമാളിത്തങ്ങളിലൂടെ പുരുഷന്‍റെ 'ദാര്‍ശനിക വിമുഖതയെ' ശ്രീനിവാസന്‍ അപനിര്‍മ്മിക്കുന്നു‍. മലയാളി പുരുഷമേധാവിത്ത സംസ്കാരത്തിന്‍റെ പരമ്പരാഗത കാപട്യങ്ങളെയാണ്‌ ചിന്താവിഷ്ടയായ ശ്യാമളയില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുത്‌. ഒരു പക്ഷെ ആലീസിന്‍റെ അന്വേഷണത്തിന്‍റെയും ശ്രീധരന്‍റെ നിദ്രാടനത്തിന്‍റെയും ഉത്തരം നാം കണ്ടെത്തുത്‌ ഈ ചിത്രത്തിലായിരിക്കും.

നായകന്‍റെയും വെളിച്ചത്തിന്‍റെയും തിരോധാനത്തിലാണ്‌ ചിന്താവിഷ്ടയായ ശ്യാമള ആരംഭിക്കുന്നത്‌. വെളിച്ചം വീഴുമ്പോള്‍ പതറിപ്പോവുന്ന നായകനാണ്‌ വിജയന്‍. മലയാളി മധ്യവര്‍ഗ്ഗത്തിന്‍റെ നിരുത്തരവാദിത്തം, അലസത, കഴിവുകേട്‌, ബുദ്ധിശൂന്യത എന്നി‍വയെ സംബന്ധിച്ച്‌ നിലനില്‍ക്കു സാമാന്യബോധത്തിന്‍റെ ആ രൂപമാണ്‌ വിജയന്‍. കുടുംബത്തിലേക്കുള്ള മടക്കം എതിലല്ല, മറിച്ച്‌ കുടുംബം വിട്ടു‍പോകുന്നതിനുള്ള കാരണങ്ങളിലേക്കാണ്‌ ചിന്താവിഷ്ടയായ ശ്യാമള ശ്രദ്ധയൂന്നുന്ന‍ത്‌. ഭര്‍ത്താവിനെ കാത്തിരിക്കുന്ന കരയുന്ന രൂപമായിട്ടല്ല, കുടുംബത്തിന്‍റെ ഭാരമേറ്റെടുത്ത്‌ 'തൊഴിലെടുത്ത്‌' ജീവിക്കുന്ന തിരക്കുള്ള സ്ത്രീയായിട്ടാ‍ണ്‌ ശ്യാമള കാഴ്ചപ്പെടുത്‌. വീടിനെ തൊഴിലിടമാക്കി മാറ്റുന്നു എന്നത്‌ കുടുംബത്തിന്‍റെ സാമൂഹ്യവല്‍ക്കരണമാണ്‌. പുരുഷന്‍റെ അസാന്നി‍ധ്യത്തിലാണ്‌ അത്‌ സാധ്യമാകുത്‌. തിരോധാനത്തിന്‍റെയും തിരിച്ചുവരവിന്‍റെയും ഉല്‍ക്കണ്ഠകളെ പാരഡിയാക്കുകയാണ്‌ ചിന്താവിഷ്ടയായ ശ്യാമള. നായകന്‍റെ തിരോധാനത്തെ ആവിഷ്കരിക്കുക്കുമ്പോള്‍ നായികയുടെ/കുടുംബത്തിന്‍റെ വൈകാരിക സംഘര്‍ഷങ്ങളിലേക്കല്ല ശ്രീനിവാസന്‍റെ ക്യാമറ തിരിയുത്‌. അലഞ്ഞു തിരിയുന്ന നായകന്‍റെ വിഡ്ഢിത്തങ്ങളെയും അസംബന്ധങ്ങളെയുമാണ്‌ അത്‌ പിന്തുടരുത്‌. നായകന്‍ കാഴ്ചവട്ടത്തുനിന്നും മറയുന്നില്ല. അതുമൂലം 'കാണാതായ നായകനെ' മിത്തിഫൈ ചെയ്യാനുള്ള സാധ്യതകള്‍ ചലച്ചിത്രം അസാധുവാക്കുന്നു‍.

WEBDUNIA|
എണ്‍പതുകളുടെ അവസാനം പുറത്തുവന്ന പിറവിയുടെ കേന്ദ്ര പ്രമേയം രഘുവിന്‍റെ തിരോധാനമാണ്‌. സമൂഹം ഒരുമിച്ചു പങ്കുവയ്ക്കു ഓര്‍മ്മകളിലേക്ക്‌, രാഷ്ടീയ അനുഭവങ്ങളിലേക്ക്‌ സൂചനകള്‍ നല്‍കിക്കൊണ്ടാണ്‌ പിറവിയെ ആഴമുള്ള രാഷ്ട്രീയാനുഭവമാക്കി മാറ്റാന്‍ ചലച്ചിത്രകാരന്‍ ശ്രമിക്കുന്നത്‌. എഞ്ചിനിയറിംഗ്‌ വിദ്യാര്‍ത്ഥിയായ മകന്‍, നാട്ടി‍ന്‍ പുറത്തുകാരനും അമ്പലവാസിയുമായ അച്ഛന്‍. ഈ രണ്ടു സൂചനകളും അടിയന്തരാവസ്ഥയില്‍ പൊലീസ്‌ പീഡനത്തിനിരയായി 'കൊല്ലപ്പെട്ട'(?)' കോഴിക്കോട്‌ ആര്‍ ഇ സി വിദ്യാര്‍ത്ഥി രാജന്‍ സംഭവവുമായി പ്രേക്ഷകരെ ബന്ധിപ്പിക്കുന്നു‍. കേരളത്തിന്‍റെ സവിശേഷമായ ഒരു രാഷ്ട്രീയ-ചരിത്ര സന്ദര്‍ഭത്തെ ഓര്‍മ്മയിലേക്ക്‌ തിരികെ വിളിച്ചുകൊണ്ടാണ്‌ പിറവി പ്രത്യക്ഷത്തില്‍ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കുത്‌. പിറവിയില്‍ രഘുവിന്‍റെ തിരോധാനത്തെ ദുരന്തമായി മാറ്റുന്ന ഘടകങ്ങളൊന്നും അധികാരവുമായി ബന്ധപ്പെടുതല്ല. രാഘവ ചാക്യാരും(അച്ഛന്‍) ദേവകി(അമ്മ)യും മാലതി(സഹോദരി)യും അധികാരത്തിന്‍റെയും അനീതിയുടെയും ഇരകളായല്ല, മറിച്ച്‌ വിധിയുടെ കരയു ഇരകളായാണ്‌ കാഴ്ചപ്പെടുന്നത്‌. സഹോദരിയുടെ വിവാഹം ഉറപ്പിക്കുതിനും അമ്മയുടെ കണ്ണിന്‍റെ ശസ്ത്രക്രിയ നടത്തിക്കുന്നതിനും അച്ഛന്‌ മരുന്നു‍വാങ്ങിവരാനും രഘു ആവശ്യമാണ്‌ എന്നി‍ടത്താണ്‌ തിരോധാനം ദുരന്തമായി മാറുത്‌. രഘുവിന്റേത്‌ അപകടമരണമായാലും ദുരന്തത്തിന്‍റെ ആഴമോ ആ കുടുംബം അനുഭവിക്കുന്ന ദുഃഖത്തിന്‍റെ സങ്കീര്‍ണ്ണതയോ കുറയുന്നികയില്ല. 'പിറവിയുടെ പ്രമേയപരിചരണം അരാഷ്ട്രീയമാകുന്നത്‌ സമൂഹം പ്രതികരണ ശൂന്യമായി കാണപ്പെടുതുകൊണ്ടോ ചലച്ചിത്രം ഇരകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുതുകൊണ്ടോ മാത്രമല്ല. രഘുവിന്‍റെ തിരോധാനം ഇവിടെ പ്രകൃതി സംഭവം പോലെ തികച്ചും സ്വാഭാവിക ദുരന്തമായി മാറുന്നു എന്നതുകൊണ്ടാണ്‌.' എന്ന് സച്ചിദാനന്ദന്‍ നിരീക്ഷിക്കുന്നു‍ണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :