PRD | PRD |
ആലീസിന്‍റെ അന്വേഷണത്തില്‍ തോമാസുകുട്ടിയെ അന്വേഷിച്ചുള്ള യാത്രക്കിടയില്‍ ലൈബ്രറിയില്‍ വച്ച് യാദൃശ്ചികമായി കണ്ടുമുട്ടുന്ന മാഷ് ആലീസിനോട് പറയുന്നു: "പ്രിയപ്പെട്ട ആലീസ് നിങ്ങളോട് എനിക്ക് അസൂയ തോന്നുന്നു......നിങ്ങളുടെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടോ എന്ന് നിങ്ങള്‍ക്കുറപ്പില്ല. മരിച്ചുപോയോ എന്നും ഉറപ്പ് പറയാനാവില്ല. അയാളുടെ മരണം സ്ഥിരീകരിച്ചിരുന്നുവെങ്കില്‍ നിങ്ങളൊരു സാധാരണ വിധവ മാത്രമായിത്തീര്‍ന്നേനെ. ഇപ്പോള്‍ അതല്ല സ്ഥിതി. ഏതു നിമിഷവും അയാളുടെ തിരിച്ചുവരവാകാം. അയാളൊരിക്കലും തിരിച്ചുവരാതിരിക്കാം.(ആലീസിന്‍റെ അന്വേഷണം) മലയാളി മധ്യവര്‍ഗ സംഘര്‍ഷത്തിന്‍റെ അടിസ്ഥാനരഹിതമായ ഭാവനാ വിലാസത്തെ ഒട്ടൊന്നു പരിഹസിച്ചുകൊണ്ടുതയൊണ് ടി വി ചന്ദ്രന്‍ തോമാസുകുട്ടിയുടെ തിരോധാനത്തെ കൈകാര്യം ചെയ്യുത്. എന്നാല്‍ ഈ ഭാവനാ പരിസരത്തെ പൂര്‍ണമായും നിരാകരിക്കുതിന് ചലച്ചിത്രകാരന് കഴിയുന്നുമില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |