അസ്തിത്വ ദുഃഖം ആണിന് മാത്രമോ ?

കെ പി ജയകുമാര്‍

k p jayakumar
PROPRO
പുരുഷ കഥാപാത്രങ്ങളുടെ തിരോധാനം പ്രധാന പ്രമേയമായി വന്ന നാല്‌ സിനിമകളുടെ സ്‌ത്രീവിരുദ്ധസമീപനത്തെ തുറന്നു കാട്ടിയ കെ പി ജയകുമാറിന്‍റെ ലേഖനത്തിനാണ്‌ സിനിമാസംബന്ധിയായ മികച്ച ലേഖനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്‌.

പുരോഗമന സിനിമകളെന്ന്‌ മലയാളികള്‍ വിശ്വസിക്കുന്ന ആലീസിന്‍റെ അന്വേഷണങ്ങള്‍, പിറവി, മുഖാമുഖം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങള്‍ വ്യത്യസ്‌തമായ വീക്ഷണകോണിലൂടെ ജയകുമാര്‍ നോക്കി കാണുന്നു. സ്ത്രീകള്‍ സമൂഹത്തില്‍ ഒരു നിശബ്ദ വിഭാഗമാണെന്ന് കാണുന്നവരുടെ ഭാഷയിലാണ്‌ അവര്‍ ആവിഷ്കരിക്കപ്പെടുന്നത്. വ്യവസ്ഥാപിത ധാരണയുടെ തുടര്‍ച്ചയാണ്‌ ആലീസും, സരോജിനിയും സാവിത്രിയുമെല്ലാമെന്ന് ജയകുമാര്‍ കണ്ടെത്തുന്നു. മുഖാമുഖവും ആലീസിന്‍റെ അന്വേഷണവും പുരുഷന്‍റെ ഉദാസീനതയെയും, ഉത്തരവാദിത്തങ്ങളില്‍ നിന്നു‍ള്ള ഒളിച്ചോട്ടത്തെയും അമൂര്‍ത്തവല്‍ക്കരിക്കുകയോ ആദര്‍ശവല്‍ക്കരിക്കുകയോ ചെയ്യുന്നുണ്ട്‌. മലയാളീ പുരുഷമേധാവിത്ത സംസ്കാരത്തിന്‍റെ പരമ്പരാഗത കാപട്യങ്ങളില്‍ തന്നെയാണ്‌. അടക്കാനാവാത്ത ആത്മ സംഘര്‍ഷവും ഉത്തരമില്ലാത്ത ചോദ്യങ്ങളും എല്ലാക്കാലത്തും എന്തുകൊണ്ടാണ്‌ പുരുഷനെ മാത്രം അലട്ടി‍ക്കൊണ്ടിരിക്കുത്‌? അസ്തിത്വ ദുഃഖം ഒരു പുരുഷ വികാരമായിരുന്നോ? എന്ന കൌതുക കരമായ ചോദ്യവും പ്രസക്തമാണ്.

വര്‍ത്തമാനം ദിനപത്രത്തിലൂടെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ച ജയകുമാറിന്‌ മലയാളത്തിലെ നക്‌സല്‍ സിനിമകളെ കുറിച്ച്‌ നടത്തിയ പഠനത്തിന്‌ ചലച്ചിത്ര അക്കാദമിയുട ഫെലോഷിപ്പ്‌ ലഭിച്ചിട്ടുണ്ട്‌. സൌത്ത് ഏഷ്യ ഫീച്ചേഴ്സ് എന്ന സ്ഥാപനത്തിന്‍റെ മേധാവിയാണ്.

മാതൃഭൂമി ആഴ്‌ച പതിപ്പില്‍ പ്രസിദ്ധീകരിച്ച “കാണാതാകുന്ന പുരുഷന്‍ , കാഴ്ചപ്പെടുന്ന സിനിമ” എന്ന ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ വായിക്കാം.

“കാണാതാകുന്ന പുരുഷന്‍ , കാഴ്ചപ്പെടുന്ന സിനിമ”

ഇടതുപക്ഷ-തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലത്തില്‍, തിരോധാനത്തിന്‍റെ രാഷ്ട്രീയാനുഭവത്തെ പ്രമേയത്തില്‍ സ്വീകരിച്ചുകൊണ്ട്‌ ഏതാനും ചലച്ചിത്രങ്ങള്‍ എണ്‍പതുകളില്‍ പുറത്തുവന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍റെ മുഖാമുഖം(1984) ടി വി ചന്ദ്രന്‍റെ ആലീസിന്‍റെ അന്വേഷണം (1988) ഷാജി എന്‍ കരുണിന്‍റെ പിറവി(1989). ഈ ചലച്ചിത്രങ്ങള്‍ തിരോധാനത്തിന്‍റെ സാമൂഹ്യവും രാഷ്ട്രീയവും വ്യക്തിപരവുമായ അനുഭവങ്ങളെ ആവിഷ്കരിക്കുന്നു‍. വ്യക്തിയുടെ (പുരുഷന്‍റെ) തിരോധാന മായിരുന്നു സിനിമകളുടെ പ്രമേയം. ഒരാളുടെ കാണാതാകല്‍ അയാളുടെ കുടുംബത്തിലും മറ്റുവ്യക്തികളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന വൈകാരിക അവസ്ഥകളിലാണ്‌ ഈ കാഴ്ചകള്‍ തൊടുന്നത്‌.


WEBDUNIA|
ആലീസിന്‍റെ ഭര്‍ത്താവും 'കുടുംബ നാഥനും' കോളെജ്‌ അധ്യാപകനുമായ തോമാസുകുട്ടിയുടെ തിരോധാനം (ആലീസിന്‍റെ അന്വേഷണം, ടി വി ചന്ദ്രന്‍, 1986) ഈ ആദിരൂപത്തിന്‍റെ ആവര്‍ത്തനമായിരുന്നോ? അടക്കാനാവാത്ത ആത്മ സംഘര്‍ഷവും ഉത്തരമില്ലാത്ത ചോദ്യങ്ങളും എല്ലാക്കാലത്തും എന്തുകൊണ്ടാണ്‌ പുരുഷനെ മാത്രം അലട്ടി‍ക്കൊണ്ടിരിക്കുത്‌? അസ്തിത്വ ദുഃഖം ഒരു പുരുഷ വികാരമായിരുന്നോ? തോമാസുകുട്ടിയുടെ തിരോധാനവും ആലീസിന്‍റെ അന്വേഷണവും പുനര്‍വായിക്കുമ്പോള്‍ ഇത്തരം നിരവധി ചോദ്യങ്ങള്‍ ഉയിക്കപ്പെടുന്നു. ഉള്ളില്‍ കനംതൂങ്ങു പഴയ രാഷ്ട്രീയ വിശ്വാസത്തിന്‍റെ ഭാരം, പുതിയ ജീവിതം നല്‍കുന്ന സുരക്ഷ, കുടുംബജീവിതത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍ ഇവക്കെല്ലാം നടുവിലാണ്‌ തോമാസുകുട്ടി‍യുടെ നില്‍പ്പ്‌. ഇടയില്‍ നില്‍ക്കുകയെന്നാല്‍ ദുരന്തസ്ഥലത്ത്‌ അധിവസിക്കുകയാണെന്നര്‍ത്ഥം. ഈ അധിവാസത്തിന്‍റെ, ആത്മ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ്‌ തോമാസുകുട്ടി‍യുടെ തിരോധാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :