Last Updated:
വെള്ളി, 1 ഓഗസ്റ്റ് 2014 (17:25 IST)
കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന സഹോദരന്‍റെ (ഗണേഷ്) മരണശേഷം അദ്ദേഹത്തിന്‍റെ ഭാര്യ(ശ്രീജയ)യെയും കുഞ്ഞിനെയും കൊണ്ട് ഇടുക്കിയില്‍ നിന്ന് കൊച്ചിയിലേക്കെത്തുകയാണ് മാധവന്‍ മഹാദേവന്‍. സഹോദരന്‍റെ ഇന്‍ഷുറന്‍സ് തുക ശരിയാക്കാനുള്ള ശ്രമത്തിലാണ് മാധവന്‍. അതിനുവേണ്ടിയുള്ള ശ്രമത്തിനിടയില്‍ യാദൃശ്ചികമായി മാധവനും നമ്മള്‍ പ്രേക്ഷകരും മനസിലാക്കുന്നു, സഹോദരന്‍റെ മരണം ഒരു കൊലപാതകമാണെന്ന്!
അതാരാണെന്ന് കണ്ടുപിടിക്കാനും അവരെ നശിപ്പിക്കാനും മാധവന്‍ ഇറങ്ങിത്തിരിക്കുകയാണ്. പിന്നീടുണ്ടാകുന്ന കാര്യങ്ങള്‍ കണ്ടുതന്നെ അറിയണം. അതിനിടയില്‍ ഇന്‍ഷുറന്‍സ് ഓഫീസിലെ ഉദ്യോഗസ്ഥയായ മണിമേഖല(ലക്ഷ്മി മേനോന്‍)യുമായി മാധവന്‍ പ്രണയത്തിലാകുന്നു. ആ പ്രണയത്തിലേക്ക് എത്തിപ്പെടുന്ന വഴിയൊന്നും പറയാന്‍ മിനക്കെടുന്നില്ല. നായികയെ അനാഥയാക്കി അങ്ങനെയൊരു സെന്‍റിമെന്‍റ്സ് കിട്ടുമോയെന്നും തിരക്കഥാകൃത്ത് ശ്രമിക്കുന്നുണ്ട്.
മാധവന്‍ ഇന്‍ഷുറന്‍സ് ഓഫീസില്‍ വരുമ്പോഴുള്ള ചില നര്‍മ്മ രംഗങ്ങളൊഴിച്ചാല്‍ ആസ്വദിക്കാന്‍ കഴിയുന്ന ഒരു ഏരിയയും ഈ ചിത്രത്തിലില്ല. രണ്ടുപാട്ടുകളുണ്ട് അവതാരത്തില്‍. ദീപക് ദേവ് ഈണമിട്ട ഗാനങ്ങള്‍ ശരാശരി നിലവാരത്തിലേക്ക് ഉയരുന്നില്ല. കൊഞ്ചിക്കൊഞ്ചി എന്ന ആദ്യഗാനത്തിലെ വിഷ്വലുകള്‍ നന്നായിരുന്നു.
അടുത്ത പേജില്‍ -
വില്ലന്‍മാരുടെ സിനിമ!