വാശി നല്ല സിനിമ,മടുപ്പിക്കാതെ അവസാനം വരെ ഇരുത്തി, റിവ്യൂമായി നടി അശ്വതി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 ജൂണ്‍ 2022 (13:59 IST)
ജൂണ്‍ 17ന് പ്രദര്‍ശനത്തിനെത്തിയ ടോവിനോ തോമസ് ചിത്രമാണ് വാശി. കീര്‍ത്തി സുരേഷും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച സിനിമ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് നല്ല റിവ്യൂമായി നടി അശ്വതി.മടുപ്പിക്കാതെ അവസാനം വരെ ഇരുത്തിയ നല്ലൊരു സിനിമ,ഒരുപാട് മെസ്സേജ്കള്‍ ഈ സിനിമ പ്രേക്ഷകനു തന്നതായി തോന്നിയെന്ന് നടി പറഞ്ഞു.

അശ്വതിയുടെ വാക്കുകളിലേക്ക്

കണ്ടിട്ട് കുറച്ചു ദിവസമായി.. വെറുതെ ചൊറിയും കുത്തി ഇരിക്കുന്ന തിരക്കില്‍ ആയതു കൊണ്ടു എഴുതാന്‍ പറ്റാഞ്ഞതാണ് .

പറയേണ്ട കാര്യങ്ങള്‍ ഭയങ്കര വലുതാക്കി കാണിക്കാതെ വളരെ ക്രിസ്റ്റല്‍ ക്ലിയര്‍ ആയി പറഞ്ഞു കൊണ്ട് കാണുന്ന പ്രേക്ഷകരെ മടുപ്പിക്കാതെ അവസാനം വരെ ഇരുത്തിയ നല്ലൊരു സിനിമ.. ഒരുപാട് മെസ്സേജ്കള്‍ ഈ സിനിമ പ്രേക്ഷകനു തന്നതായി തോന്നി.. എടുത്തുപറയുകയാണെങ്കില്‍ കുടുംബ ജീവിതത്തിലെ ഈഗോ, പിന്നേ ഫെമിനിസത്തിന്റെ യഥാര്‍ത്ഥ ഡിഫെനിഷന്‍ കഴിഞ്ഞ ദിവസം ഒരു സിനിമ കണ്ട് മരവിച്ചു പോയതിന്റെ ക്ഷീണം അങ്ങ് മാറിക്കിട്ടി .

ഇത് തികച്ചും എന്റെ.. എന്റെ മാത്രം അഭിപ്രായം.. സിനിമ കണ്ടവര്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കമെന്റ് ചെയ്യാവുന്നതാണ് .ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :