കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 23 ജൂണ്‍ 2022 (09:01 IST)
ആദ്യമായി ടോവിനോയും കീര്‍ത്തി സുരേഷും ഒന്നിക്കുന്ന 'വാശി' ജൂണ്‍ 17 നാണ് പ്രദര്‍ശനത്തിനെത്തിയത്. സിനിമയുടെ ആദ്യ മൂന്ന് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
85 ലക്ഷം രൂപ മാത്രമാണ് ചിത്രം ഇതുവരെ നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
അച്ഛന്‍ സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആദ്യമായാണ് കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്.
മഹേഷ് നാരായണന്‍ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതമൊരുക്കുന്നു.മേനക സുരേഷ്, രേവതി സുരേഷ് എന്നിവര്‍ സഹനിര്‍മാണം ഒരുക്കുന്നു.