രാഘവ് മേനോന്‍|
Last Updated:
ശനി, 16 നവംബര്‍ 2019 (16:34 IST)
വീണ്ടും സിബി കെ തോമസ്- ഉദയ് കൃഷ്ണ കൂട്ടുകെട്ട് കാഴ്ചക്കാരെ വിസമയിപ്പിക്കുകയാണ്. തങ്ങള്‍ കച്ചവടസിനിമയുടെ മാത്രം വക്താക്കളാണെന്ന പ്രഖ്യാപനം വീണ്ടും ഉറപ്പിക്കുകയാണ് രാജാധിരാജയിലൂടെ.
എത്ര പഴകിയ വീഞ്ഞ് കുപ്പിയിലാക്കിയാലും കാഴ്ചയുടെ ലഹരി തീര്‍ച്ചയായും നുകരാമെന്ന ഉറപ്പാണ് ഈ കൂട്ടുകെട്ടിന്റെ ബലം. അത്രമാത്രം എന്റര്‍ടെയ്നറാക്കിയാണ് ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്.
പടത്തിന്റെ ഇഴയടുപ്പവും വേഗവും കുറയ്ക്കാതെ എഡിറ്റ് ചെയ്തിരിക്കുന്നു മഹേഷ് നാരായണന്‍. കേരള- തമിഴ്നാട് അതിര്‍ത്തിയും രാമോജി ഫിലിംസിറ്റിയും മനോഹരമായി പകര്‍ത്തിയിരിക്കുന്നു ചിത്രത്തില്‍. മുന്നറിയിപ്പിനൊപ്പം
രാജാധിരാജ കൂടിയാവുന്നതോടെ മമ്മൂട്ടിക്ക് ഈ ഓണത്തിന് ഇരട്ടി മധുരം ഉറപ്പ്. അപ്പോള്‍ ഒരു നേരമ്പോക്കിന് ഈ പടം കൂടിയാവാം.