jibin|
Last Modified ഞായര്‍, 31 ഓഗസ്റ്റ് 2014 (16:43 IST)
തമിഴകത്ത് ആരാധകര്‍ക്ക് ഒട്ടും കുറവില്ലാത്ത മലയാളത്തിന്റെ അതുല്യ നടന്‍ മമ്മുക്ക വീണ്ടും കോളിവുഡിലേക്ക്. എന്നാല്‍ ഇത്തവണ മമ്മൂക്ക തമിഴകത്തേക്ക് എത്തുന്നത് മകനായ സൂപ്പര്‍താരം ദുല്‍ഖറിന്റെ കൈയും പിടിച്ചാണ്. നേരത്തെ ഒരുപാട് വാര്‍ത്തകള്‍ പരന്നുവെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല. തമിഴിലെ മുന്‍നിര സംവിധായകന്‍മാരിലൊരാളായ ലിങ്കുസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് രഹസ്യ റിപ്പോര്‍ട്ട്.
ദുല്‍ഖറിന്റെ സഹോദരനായാട്ടായിരിക്കും മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. മലയാളത്തിലെ ഏക്കാലത്തെയും ഹിറ്റായി മാറിയ 'ബാംഗ്ലൂര്‍ ഡെയ്‌സി'ലെ അഭിനയം കണ്ടിട്ടാണത്രെ ലിങ്കുസ്വാമി ദുല്‍ഖറിനെ തെരഞ്ഞെടുത്തത്.
ആനന്ദം എന്ന ചിത്രത്തിലൂടെ മമ്മൂട്ടയും ലിങ്കുസ്വാമിയും നേരത്തെ ഒന്നിച്ചിട്ടുണ്ട്. ചിത്രം തമിഴകത്ത് ബോക്‌സോഫീസ് ഹിറ്റുമായിരുന്നു. ദുല്‍ഖറും മമ്മട്ടിയും ഒന്നിക്കുന്നത് കാണാന്‍ കാത്തിരുന്ന മലയാളികള്‍ക്ക് വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇതൊരു പുതിയ അനുഭവമായിരിക്കും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.