1. വിനോദം
  2. സിനിമ
  3. നിരൂപണം
  4. Ramachandra Boss & Co. First Half Review

Ramachandra Boss & Co. First Half Review: കിടിലന്‍ ചിരിസദ്യ, നിവിന്‍ പോളിയുടെ തിരിച്ചുവരവ്; രാമചന്ദ്ര ബോസിന് മികച്ച അഭിപ്രായം

Ramachandra Boss & Co. First Half Review
Ramachandra Boss & Co. Review: നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത 'രാമചന്ദ്ര ബോസ് ആന്റ് കോ' തിയറ്ററുകളില്‍. ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ എങ്ങുനിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. കുടുംബസമേതം ആസ്വദിക്കാവുന്ന കിടിലന്‍ എന്റര്‍ടെയ്‌നര്‍ എന്നാണ് ആദ്യ പകുതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അഭിപ്രായം. 
 
കവര്‍ച്ച പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഹ്യൂമറിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. പ്രേക്ഷകരെ നന്നായി എന്‍ഗേജ് ചെയ്യിപ്പിക്കുന്നതാണ് ആദ്യ പകുതിയെന്ന് നിരവധി പേര്‍ അഭിപ്രായപ്പെടുന്നു. നിവിന്‍ പോളിയുടെ ഇന്‍ഡ്രോ സീന്‍ തിയറ്ററുകളില്‍ വന്‍ ഓളമുണ്ടാക്കിയെന്നും ആദ്യ പകുതി ഒരുപാട് ചിരിക്കാനുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു. 
 
ഇന്നലെ റിലീസ് ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയോടാണ് നിവിന്‍ പോളി ചിത്രം മത്സരിക്കുന്നത്. കിങ് ഓഫ് കൊത്തയ്ക്ക് സമ്മിശ്ര പ്രതികരണങ്ങള്‍ ആണ് ആദ്യ ദിനം ലഭിച്ചത്. കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ കിങ് ഓഫ് കൊത്തയ്ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ ബോസ് ആന്റ് കോ തിയറ്ററുകളില്‍ വലിയ വിജയമാകുമെന്ന് ഉറപ്പാണ്. 
 
ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, അര്‍ഷ ബൈജു തുടങ്ങിയവരെല്ലാം ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു. മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം. ഹനീഫ് അദേനിയും നിവിന്‍ പോളിയും ആദ്യമായി ഒന്നിച്ച മിഖായേല്‍ തിയറ്ററുകളില്‍ വന്‍ പരാജയമായിരുന്നു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
രഞ്ജി പണിക്കറിന്റെ 'മൈക്കിള്‍സ് കോഫി ഹൗസ്'ഒ.ടി.ടി റിലീസായി