രേണുക വേണു|
Last Modified വെള്ളി, 20 മെയ് 2022 (09:55 IST)
പ്രേക്ഷക ശ്രദ്ധ നേടി
12th Man ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ചന്ദ്രശേഖര്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ആദ്യ പകുതിയില്‍ അത്രയൊന്നും സ്പേസ് മോഹന്‍ലാല്‍ കഥാപാത്രത്തിന് ഇല്ലെങ്കിലും രണ്ടാം പകുതി പൂര്‍ണ്ണമായി മോഹന്‍ലാല്‍ ഷോ ആയി മാറുന്നുണ്ട്.
ഈയടുത്ത കാലത്ത് മോഹന്‍ലാലില്‍ നിന്ന് ലഭിച്ച മികച്ച പെര്‍ഫോമന്‍സുകളില്‍ ഒന്നാണ് 12th Man ചിത്രത്തിലെ ചന്ദ്രശേഖര്‍. ദൃശ്യം 2 ന് ശേഷമുള്ള മോഹന്‍ലാലിന്റെ പ്രകടനങ്ങളില്‍ എടുത്തുപറയേണ്ടതാണ് ഇത്. മദ്യപാനിയും രസികനുമായ ചന്ദ്രശേഖര്‍ എന്ന കഥാപാത്രത്തെ തുടക്കത്തില്‍ നല്ല കയ്യടക്കത്തോടെ തന്നെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം പകുതിയിലേക്ക് സിനിമ എത്തുമ്പോള്‍ മോഹന്‍ലാലിന്റെ പ്രകടനം തന്നെയാണ് സിനിമയുടെ നട്ടെല്ല്.
വിന്റേജ് ലാലേട്ടനെയൊന്നും 12th Man സിനിമയില്‍ എവിടെയും കാണുന്നില്ലെങ്കിലും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മോഹന്‍ലാല്‍ തന്റെ കഥാപാത്രത്തെ മികച്ചതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സിനിമയുടെ രണ്ടാം പകുതിയിലാണ് മോഹന്‍ലാല്‍ പൂര്‍ണമായി കഥയിലേക്ക് എത്തുന്നത്. ജീത്തു ജോസഫ് മോഹന്‍ലാലിനെ അഭിനേതാവിനെ നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.