'സിനിമയില്‍ എത്തുവാന്‍ കാരണമായത് ജീത്തു ജോസഫ്'; സംവിധായകനായ സുഹൃത്തിനെക്കുറിച്ച് ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 19 മെയ് 2022 (11:36 IST)

ട്വല്‍ത്ത് മാന്‍ റിലീസിന് ഇനി മണിക്കൂറുകള്‍ മാത്രം. മോഹന്‍ലാല്‍- ജിത്തു ജോസഫ് ടീമിന്റെ സസ്‌പെന്‍സ് എന്താണെന്ന് അറിയുവാനായി കാത്തിരിക്കുകയാണ്. ആദ്യമായി തിരക്കഥയൊരുക്കുന്ന കെ. ആര്‍ കൃഷ്ണകുമാര്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കാം. താന്‍ സിനിമയില്‍ എത്തുന്നതിന് തന്നെ കാരണമായത് ജിത്തുജോസഫ് ആണെന്ന് തിരക്കഥാകൃത്ത് പറയുന്നു.

'ഞാന്‍ തിരക്കഥയെഴുതിയ ആദ്യ സിനിമ #12thman നാളെ റിലീസാവുകയാണ്. ഞാന്‍ സിനിമയില്‍ എത്തുന്നതിന് തന്നെ കാരണമായത് ജീത്തുവാണ്. അടുത്ത സുഹൃത്തിനോട് നന്ദി പറയുന്നതില്‍ വലിയ അനൗചിത്യമുണ്ട്. അങ്ങനെ നന്ദി പറഞ്ഞ് വീട്ടാവുന്ന കടവുമല്ല അത്.'- കെ. ആര്‍ കൃഷ്ണകുമാര്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :