അനുബന്ധ വാര്‍ത്തകള്‍
- Kannur Squad Review: ജോര്‍ജ്ജ് മാര്‍ട്ടിനും സംഘത്തിനുമൊപ്പം ഉദ്വേഗജനകമായ യാത്ര, തുടരുന്ന മമ്മൂട്ടി മാജിക്ക്; കണ്ണുംപൂട്ടി ടിക്കറ്റെടുക്കാം കണ്ണൂര്‍ സ്ക്വാഡിന്
- Kannur Squad: ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ നാല്‍വര്‍ സംഘം, പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന കഥ പറച്ചില്‍; കണ്ണൂര്‍ സ്ക്വാഡ് എങ്ങനെ?
- RDX Movie Review: ഇടിയെന്ന് വെച്ചാല്‍ പൂര ഇടി ! സര്‍പ്രൈസ് ഹിറ്റായി ആര്‍ഡിഎക്സ്; ഓണം വിന്നര്‍
- Ramachandra Boss & Co. First Half Review: കിടിലന്‍ ചിരിസദ്യ, നിവിന്‍ പോളിയുടെ തിരിച്ചുവരവ്; രാമചന്ദ്ര ബോസിന് മികച്ച അഭിപ്രായം
- Jailer Movie Review: 'നെല്‍സാ...എന്നടാ പണ്ണി വച്ചിര്ക്കേ' തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച് തലൈവര്‍, മാസായി മോഹന്‍ലാല്‍; ജയിലര്‍ ആദ്യ പ്രതികരണങ്ങള്‍
Chaaver Movie Review: കേട്ടു മടുത്ത രാഷ്ട്രീയ കഥ, ആശ്വാസം ടിനു പാപ്പച്ചന്റെ മേക്കിങ് മാത്രം; ചാവേറിന് മോശം പ്രതികരണം
Chaaver Movie Review: കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചാവേറിന് മോശം പ്രതികരണം. രാഷ്ട്രീയം പശ്ചാത്തലമാക്കി തിയറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകരെ ഒരുവിധത്തിലും എന്‍ഗേജ് ചെയ്യിപ്പിക്കുന്നില്ലെന്നാണ് ആദ്യ പ്രതികരണങ്ങള്‍. പുതുമയുള്ള ഒന്നും ചിത്രത്തില്‍ ഇല്ലെന്നും തിരക്കഥ മോശമായതാണ് സിനിമ നിരാശപ്പെടുത്താന്‍ കാരണമെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
ചുരുങ്ങിയ സമയം കൊണ്ട് പറഞ്ഞുവയ്ക്കാവുന്ന ഒരു പ്ലോട്ടിനെ ഫീച്ചര്‍ സിനിമയാക്കി വലിച്ചു നീട്ടിയിരിക്കുകയാണ്. വളരെ സാവധാനത്തിലാണ് കഥ പറച്ചില്‍ നടക്കുന്നത്. ഇത് തുടക്കം മുതല്‍ പ്രേക്ഷകരെ മുഷിപ്പിക്കുന്നു. ഇടവേളയ്ക്കു തൊട്ടുമുന്‍പുള്ള രംഗങ്ങള്‍ ടിനു പാപ്പച്ചന്റെ സംവിധാന മികവുകൊണ്ട് പ്രേക്ഷകരെ നന്നായി എന്‍ഗേജ് ചെയ്യിപ്പിക്കുന്നുണ്ട്. എന്നാല്‍ രണ്ടാം പകുതി പൂര്‍ണമായി നിരാശപ്പെടുത്തിയെന്നും പ്രേക്ഷകര്‍ പറയുന്നു.
നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ചാവേറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരായണനും വേണു കുന്നപ്പിള്ളിയും ചേര്‍ന്നാണ് നിര്‍മാണം. കണ്ണൂര്‍ രാഷ്ട്രീയം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തില്‍ വയലന്‍സിന് വലിയ പ്രാധാന്യമുണ്ട്.