ഇന്റര്‍വെല്‍ പഞ്ച് പോരാ, കാസ്റ്റിങ് പാളി, എങ്കിലും നിരാശപ്പെടുത്തുന്നില്ല; സിബിഐ-5 ആദ്യ പകുതി പൂര്‍ത്തിയായി, പ്രതികരണങ്ങള്‍ ഇങ്ങനെ

രേണുക വേണു| Last Modified ഞായര്‍, 1 മെയ് 2022 (10:14 IST)

സിബിഐ 5 - ദ ബ്രെയ്ന്‍ തിയറ്ററുകളില്‍. വേള്‍ഡ് വൈഡായാണ് ചിത്രം ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. കേരളത്തില്‍ ആദ്യ ഷോ തുടങ്ങി. ആദ്യ പകുതി കഴിഞ്ഞപ്പോഴുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ വന്നു തുടങ്ങി.

ചിത്രത്തിന്റെ ആദ്യ പകുതി പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടില്ല. ശരാശരി നിലവാരമാണ് ആദ്യ പകുതി പുലര്‍ത്തുന്നതെന്ന് പ്രേക്ഷകര്‍ കമന്റ് ചെയ്യുന്നു. ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറിലേക്കുള്ള അടിത്തറയൊരുക്കുകയാണ് ആദ്യ പകുതിയില്‍. പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്നതിനൊപ്പം ഡീറ്റെയിലിങ്ങിനും ആദ്യ പകുതി പ്രാധാന്യം നല്‍കിയിരിക്കുന്നു. സായ്കുമാറിന്റെ പ്രകടനമാണ് ആദ്യ പകുതിയില്‍ എടുത്തുപറയേണ്ടതെന്നും പ്രേക്ഷകര്‍ കമന്റ് ചെയ്തിരിക്കുന്നു. രണ്ടാം പകുതിയായിരിക്കും സിനിമയുടെ ബോക്‌സ്ഓഫീസ് ഭാവി നിര്‍ണയിക്കുക.

ആദ്യ പകുതിയില്‍ മമ്മൂട്ടിക്ക് സീനുകള്‍ കുറവാണ്. ഇന്റര്‍വെല്‍ പഞ്ച് പ്രേക്ഷകരെ പൂര്‍ണമായി തൃപ്തിപ്പെടുത്തിയിട്ടില്ലെന്നും കമന്റുകളുണ്ട്. സിനിമയുടെ കാസ്റ്റിങ്ങിലും പ്രേക്ഷകര്‍ അതൃപ്തി കമന്റ് ചെയ്തിട്ടുണ്ട്.

എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിബിഐ 5 സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്ക് പുറമേ മുകേഷ്, സായ്കുമാര്‍, ജഗതി, രമേഷ് പിഷാരടി, ആശ ശരത്ത് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :