ആസിഫ് അലി - സിബി മലയിൽ ചിത്രം ഒക്ടോബറിൽ

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 8 ഒക്‌ടോബര്‍ 2020 (13:43 IST)
ആസിഫ് അലിയുടെ അടുത്ത ചിത്രത്തിൻറെ ഷൂട്ടിങ് ഒക്ടോബറിൽ ആരംഭിക്കും. സിബി​മലയിൽ​സംവിധാനം​ചെയ്യുന്ന​ചിത്രം​ഒക്ടോബർ ആദ്യവാരം കോഴിക്കോട് തുടങ്ങും. മലയാള സിനിമയുടെ മറ്റൊരു യുവതാരം കൂടി ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനറിൽ രഞ്ജിത്തും പി എം ശ്രീധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ ഹേമന്ദാണ് തിരക്കഥ ഒരുക്കുന്നത്. സിനിമയിലെ മറ്റ് അഭിനേതാക്കളെ തീരുമാനിച്ചുവരുന്നു.

2015ൽ പുറത്തിറങ്ങിയ സൈഗാൾ പാടുകയാണ് എന്ന ചിത്രമാണ് ഒടുവിലായി സംവിധാനം ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :