രഞ്‌ജിത് - സിബി മലയില്‍ കൂട്ടുകെട്ട് വീണ്ടും, നായകന്‍ ആസിഫ് അലി !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (16:21 IST)
പുതിയ ആസിഫലി ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ രഞ്ജിത്ത്. - രഞ്ജിത് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'സമ്മര്‍ ഇന്‍ ബത്‍ലഹേം' റിലീസ് ആയിട്ട് 22 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്.

സംവിധായകൻ രഞ്ജിത്താണ് സിനിമ നിർമ്മിക്കുന്നത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനറിൽ രഞ്ജിത്തും പി എം ശ്രീധരനും ചേർന്നാണ് ആസിഫലി ചിത്രം നിർമ്മിക്കുന്നത്.

സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്
നവാഗതനായ ഹേമന്ദാണ് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും.

സിബി മലയിൽ - രഞ്ജിത്ത് കൂട്ടുകെട്ടിൽ അടുത്തതായി പുറത്തുവരാനിരിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സിനിമയിലെ അഭിനേതാക്കളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം 2015ൽ പുറത്തിറങ്ങിയ സൈഗാൾ പാടുകയാണ് എന്ന ചിത്രമാണ് സിബി മലയിൽ ഒടുവിലായി സംവിധാനം ചെയ്തത്. അയ്യപ്പനും കോശിയിലുമാണ് രഞ്ജിത്തിനെ ഒടുവിലായി കണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :