Last Updated:
ചൊവ്വ, 24 ജൂണ്‍ 2014 (16:28 IST)
'നാന്‍ സിഗപ്പുമനിതന്‍' എന്ന വിശാല്‍ ചിത്രം തമിഴില്‍ വന്‍ വിജയമായിരുന്നു. നാര്‍ക്കോലെപ്സി എന്ന അപൂര്‍വരോഗമുള്ള യുവാവായി വിശാല്‍ തകര്‍ത്തഭിനയിച്ച സിനിമയില്‍ മലയാളികളായ ലക്ഷ്മി മേനോനും ഇനിയയുമായിരുന്നു നായികമാര്‍. തിരു സംവിധാനം ചെയ്ത ഈ ചിത്രം ഡബ്ബ് ചെയ്ത് 'ഇന്ദ്രുഡു' എന്ന പേരില്‍ തെലുങ്കില്‍ ഇറക്കി.
ഇന്ദ്രുഡു ഗംഭീര വിജയത്തിലേക്ക് കുതിക്കുകയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ആന്ധ്രയില്‍ 300 കേന്ദ്രങ്ങളിലാണ് ഇന്ദ്രുഡു റിലീസ് ചെയ്തിരിക്കുന്നത്. മികച്ച മൌത്ത് പബ്ലിസിറ്റി സിനിമയ്ക്ക് ഗുണമാകുന്നുണ്ട്.
നാന്‍ സിഗപ്പുമനിതന്‍റെ മോഡിഫൈഡ് വേര്‍ഷനാണ് ഇന്ദ്രുഡു. വീണ്ടും എഡിറ്റ് ചെയ്ത് സ്പീഡ് കൂട്ടി, കുറച്ചുസീനുകള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് ഇന്ദ്രുഡു പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്.
എന്തായാലും ആന്ധ്രയില്‍ ചിത്രം വന്‍ ഹിറ്റായതില്‍ ആവേശത്തിലാണ് വിശാല്‍. "ആന്ധ്രയില്‍ എന്‍റെ ഏറ്റവും വലിയ ഹിറ്റായ സണ്ടക്കോഴിയുടെ റെക്കോര്‍ഡുകള്‍ ഇന്ദ്രുഡു തകര്‍ക്കുമെന്നുറപ്പാണ്. ഞായറാഴ്ച മുതല്‍ കൂടുതല്‍ തിയേറ്ററുകളില്‍ ഇന്ദ്രുഡു പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. വര്‍ക്കിംഗ് ഡേകളിലും ചിത്രത്തിന് സ്റ്റഡി കളക്ഷനാണ്" - വിശാല്‍ പറയുന്നു.