Biju|
Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (13:07 IST)
ഹരി സംവിധാനം ചെയ്യുന്ന ‘പൂജൈ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ വിശാലിന് പരുക്കേറ്റു. വലിയ ഒരു ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് വിശാലിന്‍റെ വിരലുകള്‍ക്ക് പരുക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. വിശാലിന്‍റെ വലതുകൈയില്‍ 14 സ്റ്റിച്ച് ഇടേണ്ടിവന്നു.
മോഹന്‍ സ്റ്റുഡിയോയിലാണ് പൂജൈയുടെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. കനല്‍ കണ്ണനാണ് സ്റ്റണ്ട് മാസ്റ്റര്‍. ഒരു സ്റ്റണ്ട് നടന്‍റെ ടൈമിംഗ് തെറ്റുകയും വിശാലിന്‍റെ കൈ ഒരു ആസ്ബറ്റോസ് ഷീറ്റിന്‍റെ ഷാര്‍പ് എഡ്ജില്‍ തട്ടുകയുമായിരുന്നു.
ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ വിശാലിന് നിര്‍ദ്ദേശിച്ചത്. എന്നാല്‍ സ്റ്റിച്ചിട്ട് അല്‍പ്പസമയത്തിനകം തന്നെ വിശാല്‍ ഷൂട്ടിംഗ് സ്ഥലത്ത് മടങ്ങിയെത്തി. വിശാല്‍ തന്നെയാണ് പൂജൈയുടെ നിര്‍മ്മാതാവ്. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് മോഹന്‍ സ്റ്റുഡിയോയില്‍ ഒരു മാര്‍ക്കറ്റിന്‍റെ സെറ്റ് ഇട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, താന്‍ കാരണം ചിത്രത്തിന്‍റെ ചെലവ് വര്‍ദ്ധിക്കാന്‍ വിശാല്‍ ആഗ്രഹിക്കുന്നില്ല.
ശ്രുതി ഹാസന്‍ നായികയാകുന്ന പൂജൈയില്‍ സത്യരാജ് ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. യുവന്‍ ഷങ്കര്‍ രാജയാണ് സംഗീതം. ഈ സിനിമ ദീപാവലി റിലീസാണ്. ഹരിയുടെ കഴിഞ്ഞ ചിത്രം
സിങ്കം 2 മെഗാഹിറ്റായിരുന്നു.