വരൂ... ആര്‍ത്ത് ചിരിക്കാം, ഇത് രാജനുണയന്‍ - “കിംഗ് ലയര്‍” - സിദ്ദിക്ക് ലാല്‍ വിസ്മയം വീണ്ടും: യാത്രി ജെസെന്‍ എഴുതിയ നിരൂപണം!

കിംഗ് ലയര്‍ നിരൂപണം

Last Updated: ശനി, 2 ഏപ്രില്‍ 2016 (16:34 IST)
ലാല്‍ സംവിധാനം ചെയ്തിരിക്കുന്ന രാജനുണയന് സിദ്ദിക്കും ലാലും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വാളക്കുഴി ഫിലിംസാണ് നിര്‍മ്മാണം. കിംഗ് ലയറിനും ജനറേഷന്‍ വ്യത്യാസമില്ല. എല്ലാ ജനറേഷനിലും പെട്ടവര്‍ക്കും ആസ്വദിച്ചും ആലോചിച്ചും ആലോചിക്കാതെയും ചിരിക്കാനുള്ള വകയാണ് സിദ്ദിക്ക് ലാല്‍ ഒരുക്കിയിരിക്കുന്നത്.
 
ചില കോമഡി രംഗങ്ങളൊക്കെ ക്ലീഷേ ആയി അനുഭവപ്പെട്ടെങ്കിലും അതെല്ലാം കോര്‍ത്തിണക്കിയുള്ള ഒന്നാന്തരം തിരക്കഥ ഒട്ടും ബോറടിപ്പിക്കാതെ 150 കിലോമീറ്റര്‍ സ്പീഡില്‍ കഥ പറയുകയാണ്. തിയേറ്ററിലെ ചിരിയൊച്ചയില്‍ പല ഡയലോഗുകളും കേള്‍ക്കാന്‍ കഴിയുന്നില്ല എന്നത് വാസ്തവം. അതിനാല്‍ തന്നെ കണ്ടവര്‍ കണ്ടവര്‍ വീണ്ടും കാണും. ഓരോ കാഴ്ചയിലും പുതിയ പുതിയ ചിരിവഴികള്‍ തീര്‍ക്കാന്‍ പ്രാപ്തമായ കഥാഗതിയാണ് ചിത്രത്തിന്  ഏറ്റവും വലിയ നേട്ടമായിരിക്കുന്നത്.
 
അടുത്ത പേജില്‍ - കോമഡിയുടെ രാജാവ് ദിലീപ് തന്നെ!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :