സായജി ഷിന്‍ഡെയാണ് നാടോടിമന്നനിലെ വില്ലന്‍. തമിഴ് ചിത്രങ്ങളിലൊക്കെ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ഒരു എക്സ്റ്റന്‍ഷനാണ് ഈ സിനിമയിലെ കഥാപാത്രവും. ഉച്ചത്തില്‍ അലറുന്ന വില്ലനെ ഈ ന്യൂജനറേഷന്‍ കാലത്തും അവതരിപ്പിക്കാന്‍ ധൈര്യം കാട്ടുന്ന അണിയറപ്രവര്‍ത്തകര്‍ക്ക് നല്ല നമസ്കാരം.
സായജി ഷിന്‍ഡെയല്ല, കാലഹരണപ്പെട്ട തിരക്കഥയാണ് ഈ സിനിമയുടെ ഏറ്റവും വലിയ വില്ലന്‍. കൃത്രിമഭാവമാണ് ഈ കഥയില്‍ മുഴച്ചുനില്‍ക്കുന്നത്. നല്ല കോമഡിച്ചിത്രങ്ങള്‍ തന്നിട്ടുള്ള വിജി തമ്പിക്ക് ഈ തിരക്കഥയുടെ വീഴ്ചകളെ ഗുണപരമായി മാറ്റിയെടുക്കാനായി ഒന്നും ചെയ്യാനായില്ല. കാണികളെ ചിരിപ്പിക്കാനുള്ള ബദ്ധപ്പെടലുകള്‍ സിനിമയിലുടനീളം കാണാം. അതെല്ലാം വിഫലമായിപ്പോകുന്നു എന്നുമാത്രം.