ഏഴാം അറിവ്‌ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

യാത്രി ജെസെന്‍

PRO
PRO
ആറാം നൂറ്റാണ്ടില്‍ നിന്നാണ്‌ കഥ തുടങ്ങുന്നത്‌. അന്ന് തമിഴ്‌നാടിന്റെ ഒരു ഭാഗം ഭരിച്ചിരുന്നത്‌ പല്ലവ രാജവംശമായിരുന്നു. ബോധിധര്‍മ്മന്‍ എന്ന പല്ലവ രാജകുമാരന്‍ സര്‍വ്വ ആയോധന കലകളുടെയും തമ്പുരാനായിരുന്നു. അദ്ദേഹത്തിന്‌ വൈദ്യം വശമുണ്ടായിരുന്നു. എന്തിന്‌, 'നോക്കുമര്‍മ്മം' പോലും (ഹിപ്‌നോട്ടിസം തന്നെ) വഴങ്ങിയിരുന്നു. ചീനനാട്ടിലേക്ക്‌(ചൈന) ബോധിധര്‍മ്മന്‌ പോകേണ്ടിവരുന്നിടത്താണ്‌ കഥയുടെ വഴിത്തിരിവ്‌. അദ്ദേഹത്തില്‍ നിന്ന് ചൈനക്കാര്‍ ആയോധനകലകളെല്ലാം അഭ്യസിച്ചു. പക്ഷേ, ബോധിധര്‍മ്മന്‌ ചൈനയില്‍ നിന്ന് ഒരു മടക്കയാത്ര ഉണ്ടായില്ല. അദ്ദേഹം മരിച്ചു, ചൈനയില്‍ തന്നെ ശരീരം അടക്കം ചെയ്യുകയും ചെയ്തു.

സിനിമയുടെ ആദ്യപകുതിയില്‍ ഒരു ഡോക്യുമെന്ററി രീതിയിലാണ്‌ ഇക്കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്‌. അത്യാവശ്യം ബോറടിപ്പിക്കുന്ന ആഖ്യാനം തന്നെ. പക്ഷേ, രവി കെ ചന്ദ്രന്റെ മാസ്മരികമായ ഛായാഗ്രഹണ പാടവത്താല്‍ നമ്മള്‍ തിരക്കഥയിലെ കൈക്കുറ്റപ്പാടുകള്‍ ക്ഷമിച്ചുകൊടുക്കും.

ഫ്ലാഷ്‌ ബാക്ക്‌ കഴിഞ്ഞ്‌ തിരിച്ചുവരുമ്പോള്‍ നമ്മള്‍ കാണുന്നത്‌ അരവിന്ദ്‌ എന്ന സര്‍ക്കസ്‌ ആര്‍ട്ടിസ്റ്റിനെയാണ്‌. അടിച്ചുപൊളിച്ച്‌ ജീവിക്കുകയാണ്‌ അരവിന്ദ്‌. ബോധിധര്‍മ്മനായും അരവിന്ദ്‌ ആയും നടിച്ചിരിക്കുന്നത്‌ സൂര്യ. അയാള്‍ അയാള്‍ടെ ജോലി വൃത്തിയായി ചെയ്തിട്ടുണ്ട്‌. ചിത്രത്തിലൊരിടത്തും സൂര്യയെ നമ്മള്‍ കാണില്ല. ബോധിധര്‍മ്മനും അരവിന്ദും തന്നെ.

അരവിന്ദിന്റെ ഡി എന്‍ എയും ബോധിധര്‍മ്മന്റെ ഡി എന്‍ എയും തമ്മിലുള്ള സാദൃശ്യം കണ്ടെത്തുന്ന ശാസ്ത്രജ്ഞ ശുഭാ ശ്രീനിവാസന്‍(ഷ്രുതി ഹാസന്‍) കഥ വീണ്ടും വഴിത്തിരിവിലെത്തിക്കുന്നു. അവള്‍ ബോധിധര്‍മ്മനെ തിരിച്ചുകൊണ്ടുവരാനുള്ള പരിപാടിയിലാണ്‌.

ഇന്ത്യയുമായി ജൈവയുദ്ധത്തിനൊരുങ്ങുന്ന ചൈനയ്ക്ക്‌ അത്‌ പിടിക്കുമോ? അവര്‍ ആയോധനമുറകളില്‍ അഗ്രഗണ്യനായ ഡോംഗ്‌ ലീ(ജോണി ട്രി ഗുയന്‍)യെ ഇന്ത്യയിലേക്ക്‌ അയയ്ക്കുന്നു. ശുഭാ ശ്രീനിവാസന്റെ ഗവേഷണങ്ങള്‍ തടസപ്പെടുത്തുകയാണ്‌ അയാളുടെ ലക്‍ഷ്യം.

അരവിന്ദ്‌ ആണാണെങ്കില്‍ അതിന്‌ സമ്മതിക്കുമോ? ഇതാണ്‌ ഏഴാം അറിവിന്റെ കഥ. കേള്‍ക്കുമ്പോള്‍ വലിയ സംഭവമെന്നൊക്കെ തോന്നാമെങ്കിലും ഈ വലിയ കഥയെ മുരുഗദോസ്‌ തീരെ ചെറുതാക്കിക്കളഞ്ഞു!

WEBDUNIA|
അടുത്ത പേജില്‍ - നോ ത്രില്‍, നോ സസ്പെന്‍സ്‌



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :