‘കലാശാല’ ആടി മല്ലിക ഷെരാവത്ത്!

WEBDUNIA|
PRO
സല്‍മാന്‍ ഖാന്‍ നായകനായ ‘ദബാംഗ്’ എന്ന ഹിന്ദി ചിത്രത്തിന്‍റെ ചെലവ് 30 കോടി രൂപയായിരുന്നു. ചിത്രത്തിന്‍റെ ഗ്രോസ് കളക്ഷന്‍ 213 കോടി രൂപയാണ്. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്ന്. ചിത്രത്തെ വന്‍ ഹിറ്റാക്കി മാറ്റിയതില്‍ ഒരു ഐറ്റം സോംഗിനും പ്രധാന പങ്കുണ്ട്. മലൈക അറോറ ആടിത്തിമിര്‍ത്ത ‘മുന്നി’ സോംഗ് കാണാന്‍ മാത്രമായി ദബാംഗ് കണ്ടവര്‍ ഏറെയാണ്.

ദബാംഗ് തമിഴിലേക്ക് വരുകയാണ്. സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ച ചുല്‍‌ബുല്‍ പാണ്ഡെ എന്ന കഥാപാത്രമായി ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍ എസ് ടി ആര്‍(ചിലമ്പരശന്‍) ആണ് അഭിനയിക്കുന്നത്. റിച്ച ഗംഗോപാധ്യായ ആണ് നായിക. അപ്പോള്‍ ‘മുന്നി’ സോംഗ് ആര് അവതരിപ്പിക്കും?

‘മുന്നി’ സോംഗ് തമിഴിലെത്തുമ്പോള്‍ ‘കലാശാല’ സോംഗ് ആണ്. എന്തായാലും കലാശാല നമ്പര്‍ ആടാനായി ഒട്ടേറെ ഹോട്ട് സുന്ദരികളെ സംവിധായകന്‍ ധരണിയും എസ് ടി ആറും പരിഗണിച്ചു. കത്രീന കൈഫ്, ബിപാഷ ബസു, അവസാനം മലൈക അറോറയെ വരെ നോക്കി. തെന്നിന്ത്യയില്‍ നിന്ന് നയന്‍‌താര, റീമ സെന്‍, ശ്രീയ സരണ്‍ എന്നിവരെ ആലോചിച്ചു.

ഒടുവില്‍ സാക്ഷാല്‍ മല്ലിക ഷെരാവത്തിനെയാണ് തെരഞ്ഞെടുത്തത്. രണ്ടു കോടി രൂപയാണ് കലാശാല സോംഗില്‍ നൃത്തമാടാനായി മല്ലികയ്ക്ക് നല്‍കിയത്. കഴിഞ്ഞ ദിവസം ‘കലാശാല’ സോംഗ് ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ ചിത്രീകരിച്ചു. മല്ലിക ഷെരാവത്ത്, എസ് ടി ആര്‍, സോനു സൂദ് എന്നിവര്‍ ചിത്രീകരണത്തില്‍ പങ്കെടുത്തു.

ബോളിവുഡിനെ ‘മുന്നി’ കീഴടക്കിയതുപോലെ തെന്നിന്ത്യയെ ‘കലാശാല’ ആനന്ദത്തിലാറാടിക്കുമോ എന്ന് കാത്തിരുന്നുകാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :