സിങ്കം 2 തകര്‍ത്തില്ലേ? ഇനി മലയാളത്തിലെ ‘സിങ്ക’ങ്ങളുടെ വരവ്!

WEBDUNIA|
PRO
‘സിങ്കം 2’ തമിഴ്നാട് ബോക്സോഫീസിലെ അത്ഭുതമായി മാറുകയാണ്. കോടികളാണ് ഓരോ ദിവസവും വാരുന്നത്. ചിത്രത്തിന്‍റെ ആഗോള കളക്ഷന്‍ 10 ദിവസം കൊണ്ട് 100 കോടി കടന്നു. രണ്ടാം വാരാന്ത്യത്തില്‍ 113 കോടിയിലാണ് കളക്ഷന്‍ എത്തിനില്‍ക്കുന്നത്. 45 കോടി മുതല്‍ മുടക്കി നിര്‍മ്മിച്ച ഈ സിനിമയുടെ തകര്‍പ്പന്‍ വിജയത്തോടെ ‘സിങ്കം 3’ ഉടന്‍ പ്രതീക്ഷിക്കാമെന്ന് സംവിധായകന്‍ ഹരി ഉറപ്പ് നല്‍കിയിരിക്കുകയാണ്.

വന്‍ ഹിറ്റായതോടെ തമിഴ്നാട്ടില്‍ സൂപ്പര്‍ഹിറ്റ് സിനിമകളുടെ രണ്ടാം ഭാഗങ്ങള്‍ കൂട്ടത്തോടെ വരികയാണ്. പല വലിയ ചിത്രങ്ങളുടെയും രണ്ടാം ഭാഗങ്ങളുടെ ആലോചന നടക്കുന്നു. സൂപ്പര്‍സ്റ്റാറുകള്‍ തന്നെ മുന്‍‌കൈയെടുത്ത് തങ്ങളുടെ പഴയചിത്രങ്ങളുടെ സീക്വലുകള്‍ ആലോചിച്ചുവരികയാണ്.

തമിഴകത്തിന്‍റെ കാര്യം പോകട്ടെ, മലയാളക്കരയിലും വരാന്‍ പോകുന്നത് സീക്വലുകളുടെ കാലമാണ്. രണ്ടാം ഭാഗവും മൂന്നാം ഭാഗവും അഞ്ചാംഭാഗവുമൊക്കെയായി മലയാളത്തില്‍ വലിയ വിപ്ലവമാണ് നടക്കാന്‍ പോകുന്നത്.

അടുത്ത പേജില്‍ - അവര്‍ വീണ്ടും വരുന്നു, ഒരു ന്യൂ ജനറേഷന്‍ ആഘോഷം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :