ഷാരുഖ് ഖാന്‍ കുള്ളനാകുന്നു, ഒരു അപൂര്‍വ പ്രണയകഥ!

ഖാരുഖ് ഖാന്‍, ആനന്ദ് എല്‍ റായി, സല്‍മാന്‍, മമ്മൂട്ടി, ബാല്‍കി
Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (16:31 IST)
1989ലാണ് അപൂര്‍വ സഹോദരങ്ങള്‍ എന്ന തമിഴ് ചിത്രം റിലീസ് ചെയ്തത്. കമല്‍ഹാസന്‍ കുള്ളനായി അഭിനയിച്ച ആ സിനിമ ഇന്ത്യയിലെങ്ങും തരംഗമായി മാറി. വര്‍ഷങ്ങള്‍ക്ക് ശേഷം ഏറ്റവുമധികം കുള്ളന്‍‌മാര്‍ അഭിനയിച്ച മലയാളചിത്രവും പിറന്നു - വിനയന്‍ സംവിധാനം ചെയ്ത ‘അത്ഭുതദ്വീപ്’. സാക്ഷാല്‍ ഷാരുഖ് ഖാന്‍ കുള്ളനായി അഭിനയിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.

ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഷാരുഖ് ഖാന്‍ നായകനാകുന്നു. ഒരു കുള്ളനായാണ് അദ്ദേഹം അഭിനയിക്കുന്നതെന്നാണ് സൂചന. രോഹിത് ഷെട്ടിയുടെ ‘ദില്‍‌വാലേ’യ്ക്ക് ശേഷം ഷാരുഖ് ഈ സിനിമയില്‍ അഭിനയിച്ചുതുടങ്ങും.

ഉയരം കുറഞ്ഞ നായകനും നായികയും തമ്മിലുള്ള പ്രണയകഥയാണ് ഈ സിനിമയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചക് ദേ ഇന്ത്യ, മൈ നെയിം ഈസ് ഖാന്‍ എന്നിവയ്ക്ക് ശേഷം വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരമാണ് ഈ പ്രൊജക്ടിലൂടെ ഷാരുഖിന് ലഭിച്ചിരിക്കുന്നത്.

ഈ കഥാപാത്രവുമായി സല്‍മാന്‍ ഖാനെയാണ് ആനന്ദ് എല്‍ റായി ആദ്യം സമീപിച്ചത്. എന്നാല്‍ സല്ലു പ്രൊജക്ടിനോട് താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. തുടര്‍ന്നാണ് ഷാരുഖിലേക്ക് ഈ കഥയെത്തുന്നത്.

തനു വെഡ്സ് മനു, രാഞ്ജന, തനു വെഡ്സ് മനു റിട്ടേണ്‍സ് എന്നീ മെഗാഹിറ്റ് സിനിമകളുടെ സംവിധായകനാണ് ആനന്ദ് എല്‍ റായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :