2016 വേനല്‍ക്കാലത്ത് പ്രണയകഥയുമായി മണിരത്നവും ദുല്‍ക്കറും!

മണിരത്നം, ദുല്‍ക്കര്‍ സല്‍മാന്‍, കീര്‍ത്തി സുരേഷ്, ശ്രുതി, റഹ്‌മാന്‍
Last Modified ബുധന്‍, 19 ഓഗസ്റ്റ് 2015 (16:01 IST)
‘ഓ കാതല്‍ കണ്‍‌മണി’ മണിരത്നത്തിന് ആശ്വസിക്കാന്‍ വക നല്‍കിയ സിനിമയാണ്. അതിനുമുമ്പ് മണിരത്നത്തിന്‍റേതായി ഇറങ്ങിയ അഞ്ചിലധികം സിനിമകള്‍ തകര്‍ന്നുനില്‍ക്കവേയാണ് ലോ ബജറ്റിലൊരുക്കിയ ആ പ്രണയകഥ അമ്പരപ്പിക്കുന്ന വിജയം നേടിയത്. അതോടെ ദുല്‍ക്കര്‍ സല്‍മാന്‍ തന്‍റെ ഭാഗ്യനായകനാണെന്ന് മണിരത്നം വിശ്വസിച്ചുതുടങ്ങിയെന്നുവേണം കരുതാന്‍. കാരണം, മണിരത്നത്തിന്‍റെ അടുത്ത സിനിമയിലും നായകന്‍ ദുല്‍ക്കര്‍ തന്നെ.

ദുല്‍ക്കറും കാര്‍ത്തിയും നായകന്മാരാകുന്ന സിനിമയില്‍ കീര്‍ത്തി സുരേഷും ശ്രുതി ഹാസനുമാണ് നായികമാര്‍. 2016 വേനല്‍ക്കാലത്ത് ചിത്രം റിലീസാകുമെന്ന് മണിരത്നം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. ലണ്ടനില്‍ മാധ്യമങ്ങളുമായി സംസാരിക്കവേയാണ് തന്‍റെ അടുത്ത ചിത്രത്തിന്‍റെ റിലീസ് പ്ലാന്‍ മണി വ്യക്തമാക്കിയത്.

എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്ന സിനിമയ്ക്ക് രവിവര്‍മനാണ് ക്യാമറ ചലിപ്പിക്കുന്നത്. ഇതുവരെ പേര് തീരുമാനമായില്ലെങ്കിലും ‘കോമാളി’ എന്നൊരു പേര് പ്രചരിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :