Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (15:05 IST)
മലയാളത്തിന്‍റെ യുവനടി കീര്‍ത്തി സുരേഷ് തമിഴകത്തിന്‍റെ മുന്‍നിരയിലേക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കീര്‍ത്തിയാണ് നായിക. ദുല്‍ക്കര്‍ സല്‍മാന്‍റെ നായികയായാണ് കീര്‍ത്തി അഭിനയിക്കുന്നത്. ഈ സിനിമയില്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ കാര്‍ത്തിയും നായകനാണ്. കാര്‍ത്തിയുടെ നായികയായി ശ്രുതി ഹാസന്‍ എത്തും.
ഗീതാഞ്ജലി, റിംഗ് മാസ്റ്റര്‍ എന്നീ സിനിമകള്‍ക്ക് ശേഷമാണ് കീര്‍ത്തി സുരേഷ് തമിഴിലെത്തുന്നത്. ‘ഇത് എന്ന മായം’ എന്ന സിനിമയില്‍ വിക്രം പ്രഭുവിന് നായികയായി. ചിത്രം ഹിറ്റായതോടെ തമിഴകത്തുനിന്ന് കൈനിറയെ ചിത്രങ്ങളാണ് കീര്‍ത്തിക്ക് ലഭിച്ചിരിക്കുന്നത്. ധനുഷിനെ നായകനാക്കി പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും കീര്‍ത്തിയാണ് നായിക. അതിനിടയിലാണ് മണിരത്നം ചിത്രത്തില്‍ അവസരം ലഭിച്ചിരിക്കുന്നത്.
രവിവര്‍മനാണ് ഇത്തവണ മണിരത്നത്തിന്‍റെ ഛായാഗ്രാഹകന്‍. ബര്‍ഫി, രാംലീല തുടങ്ങിയ വമ്പന്‍ ബോളിവുഡ് ചിത്രങ്ങളുടെ ക്യാമറാമാനായ രവിവര്‍മന്‍ ആദ്യമായാണ് മണിരത്നം ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.
എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനം ആരംഭിക്കും. ഓകെ കണ്‍മണിക്ക് ശേഷം മണിരത്നം ഒരുക്കുന്ന ഈ സിനിമ പ്രണയത്തിനും പ്രതികാരത്തിനും ഊന്നല്‍ നല്‍കുന്നു എന്നാണ് സൂചനകള്‍.