പ്രിയദര്‍ശന്‍ നിര്‍മ്മാതാവ്, നായകന്‍ മോഹന്‍ലാല്‍, പടം കുഞ്ഞാലിമരയ്ക്കാരല്ല!

WEBDUNIA|
PRO
ഗീതാഞ്ജലി തകര്‍ന്നതോടെ മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന് ഇനി ഒരു വലിയ ഹിറ്റ് സൃഷ്ടിക്കാനാവില്ല എന്ന രീതിയിലുള്ള ചര്‍ച്ചകളാണ് എങ്ങും. അതിന് മറുപടി നല്‍കേണ്ടത് മോഹന്‍ലാലിനേക്കാളുപരി പ്രിയദര്‍ശന്‍റെ ആവശ്യമാണ്. മോഹന്‍ലാലിനെ നായകനാക്കി ഒരു വമ്പന്‍ സിനിമ സംവിധാനം ചെയ്യാന്‍ പ്രിയദര്‍ശന്‍ ഒരുങ്ങുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാതാവും പ്രിയദര്‍ശന്‍ തന്നെയാണ് എന്നതാണ് പ്രത്യേകത.

‘കല്യാണി സിനി ആര്‍ട്സ്’ എന്ന ബാനറിലാണ് പ്രിയദര്‍ശന്‍ ചിത്രം നിര്‍മ്മിക്കുന്നത്. പൂര്‍ണമായും ഒരു കോമഡിച്ചിത്രമായിരിക്കും ഇത്. കുഞ്ഞാലിമരയ്ക്കാര്‍ എന്ന സ്വപ്നപദ്ധതി മാറ്റിവച്ചിട്ടാണ് പ്രിയന്‍ ഈ ഉദ്യമത്തിന് ഒരുങ്ങുന്നത്.

ചിത്രം, കിലുക്കം, ചന്ദ്രലേഖ തുടങ്ങിയ സിനിമകളുടെ രീതിയിലുള്ള ഒരു ചിത്രമായിരിക്കും ഇതെന്നാണ് ആദ്യവിവരം. ഒരു വലിയ ഹിറ്റ് സൃഷ്ടിക്കണമെന്ന വാശിയിലാണ് പ്രിയദര്‍ശന്‍ ഈ സിനിമ സ്വന്തമായി നിര്‍മ്മിക്കാന്‍ തയ്യാറായതെന്നും റിപ്പോര്‍ട്ടുണ്ട്.

വളരെ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്ന ഹിന്ദിച്ചിത്രമായിരിക്കും പ്രിയദര്‍ശന്‍റെ അടുത്ത സിനിമ. ആമിര്‍ഖാന്‍ ആ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :