പഞ്ചാബി ഹൌസ് വീണ്ടും, നിര്‍മ്മാണം വൈശാഖ് മൂവീസ്

WEBDUNIA|
PRO
ദിലീപിന്‍റെ മെഗാഹിറ്റ് സിനിമയായ ‘പഞ്ചാബി ഹൌസ്’ രണ്ടാം ഭാഗം ഉടന്‍ പ്രതീക്ഷിക്കാം. നവാഗതനായ സജിത് രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം വൈശാഖ് രാജന്‍ നിര്‍മ്മിക്കുന്നു. റാഫി മെക്കാര്‍ട്ടിനാണ് തിരക്കഥയെഴുതുന്നത്. മേരിക്കുണ്ടൊരു കുഞ്ഞാട്, സീനിയേഴ്സ് എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം വൈശാഖ് മൂവീസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘പഞ്ചാബി ഹൌസ് - 2’.

പഞ്ചാബി ഹൌസിന്‍റെ സംവിധായകരായ റാഫി - മെക്കാര്‍ട്ടിന്‍ ഈ സിനിമയുടെ രണ്ടാം ഭാഗത്തിനായി രണ്ടു കഥകളാണ് ദിലീപിനോട് പറഞ്ഞത്. അതിലൊന്ന് ദിലീപ് നിശ്ചയിക്കുകയായിരുന്നു.

1998 സെപ്റ്റംബര്‍ നാലിന് റിലീസായ പഞ്ചാബി ഹൌസ് മലയാളത്തിലെ ചിരിച്ചിത്രങ്ങളുടെ രാജാവാണ്. ഊമയായി ദിലീപ് നടത്തിയ പ്രകടനങ്ങളും ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ ടീമിന്‍റെ കോമഡിയും സുരേഷ് പീറ്റേഴ്സിന്‍റെ ഗാനങ്ങളുമായിരുന്നു ആ സിനിമയുടെ ഹൈലൈറ്റ്.

ഹരികൃഷ്ണന്‍സ്, സമ്മര്‍ ഇന്‍ ബേത്‌ലഹേം എന്നീ സിനിമകള്‍ക്ക് ശേഷം 1998ല്‍ സംഭവിച്ച മൂന്നാമത്തെ മെഗാഹിറ്റായിരുന്നു പഞ്ചാബി ഹൌസ്. 200 ദിവസത്തിലേറെ പ്രദര്‍ശിപ്പിച്ച സിനിമയ്ക്ക് പത്തുകോടിയിലേറെയാണ് ഗ്രോസ് കളക്ഷന്‍ ലഭിച്ചത്. എന്തായാലും പഞ്ചാബി ഹൌസിന്‍റെ രണ്ടാം ഭാഗം എത്തുമ്പോള്‍ പൊട്ടിച്ചിരികള്‍ക്കിടയിലും, കൊച്ചിന്‍ ഹനീഫയുടെ അസാന്നിധ്യം പ്രേക്ഷകരെ വേദനിപ്പിക്കുക തന്നെ ചെയ്യും.

പഞ്ചാബി ഹൌസ് രണ്ടാം ഭാഗത്തിന് ശേഷം ഉദയനാണ് താരത്തിന്‍റെ രണ്ടാം ഭാഗത്തിനും വൈശാഖ് മൂവീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ഈ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കില്ലെന്നാണ് ആദ്യ സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :