കിംഗ് ഖാനെ പ്രണയിക്കാന്‍ സോനം കപൂര്‍!

മുംബൈ| WEBDUNIA|
PTI
കിംഗ് ഖാന്റെ അടുത്ത ചിത്രമായ ‘റയിസില്‍ നായികയാകുന്നത് ബോളിവുഡിന്റെ ഫാഷന്‍ റാണി സോനം കപൂര്‍. പതിവ് നായികമാരായ ദീപിക പാദുകോണ്‍, കത്രീന കൈഫ്, പ്രിയങ്ക ചോപ്ര എന്നിവരെ ഒഴിവാക്കിയാണ് ചിത്രത്തില്‍ സോനം കപൂറിനെ അണിയറ പ്രവര്‍ത്തകര്‍ തെരഞ്ഞെടുത്തത്.

രാഹുല്‍ ധോല്‍ക്കിയ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫറാന്‍ അക്തറും റിതേഷ് സിധ്വാനിയുമാണ്. ഈ ചിത്രത്തില്‍ ഫറാന്‍ അക്തര്‍ വേഷം ചെയ്യുന്നുണ്ട്. നേരത്തെ ഋതിക് റോഷന്‍ ചിത്രത്തില്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുഴു നീള കോമഡി ചിത്രമാണെന്നാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന വിവരം.

ഇത് ആദ്യാമായിട്ടാണ് ഫറാന്‍ അക്തര്‍ ഷാരുഖ് ഖാനുമായി ഒരു ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നത്. ഫറാന്‍ അക്തര്‍ ചിത്രത്തില്‍ പൊലീസ് വേഷമാണ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് 2014 പകുതിയോടെ തുടങ്ങുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.

ചിത്രം 2015 ഈദ് ഉത്സവവേളയില്‍ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :