അന്ന് പൃഥ്വിരാജ്, ഇന്ന് രജനീകാന്ത്!

WEBDUNIA|
PTI
കെ വി ആനന്ദിനെ മലയാളികള്‍ക്ക് നല്ല പരിചയമാണ്. ‘തേന്‍‌മാവിന്‍ കൊമ്പത്ത്’ എന്ന സിനിമയുടെ ഛായാഗ്രാഹകന്‍ എന്ന നിലയില്‍. ആ സിനിമയെ അത്രയും സുന്ദരമാക്കിയത് ആനന്ദിന്‍റെ ക്യാമറാക്കണ്ണുകളായിരുന്നല്ലോ. എന്നാല്‍ തമിഴകത്ത് കെ വി ആനന്ദ് ഒന്നാം നിര സംവിധായകനാണ്.

കനാക്കണ്ടേന്‍, അയന്‍, കോ, മാട്രാന്‍ എന്നീ സൂപ്പര്‍ഹിറ്റുകളുടെ സംവിധായകന്‍. ആദ്യ ചിത്രമായ കനാക്കണ്ടേനില്‍ പൃഥ്വിരാജായിരുന്നു വില്ലന്‍. ആ സിനിമയിലെ താരമൂല്യമുള്ള ഏക നടനും പൃഥ്വിയായിരുന്നു. പിന്നീട് ആനന്ദിന്‍റെ സിനിമകളില്‍ സൂര്യയെപ്പോലുള്ള വമ്പന്‍‌മാരുടെ സാന്നിധ്യമുണ്ടായി. ഇപ്പോഴിതാ, ആ യാത്ര സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിലെത്തി നില്‍ക്കുന്നു.

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ രജനീകാന്താണ് നായകന്‍. ഇറോസ് ഇന്‍റര്‍നാഷണലാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ആനന്ദ് സ്ഥിരീകരണം നല്‍കിയിട്ടില്ല.

“ഞാന്‍ ഇപ്പോള്‍ മൂന്ന് തിരക്കഥകളുടെ ജോലിയിലാണ്. മൂന്ന് നായക നടന്‍‌മാര്‍ക്കുവേണ്ടിയാണത്. മൂന്ന് പ്രൊഡക്ഷന്‍ ഹൌസുകളാണ് അവയുടെ നിര്‍മ്മാണം. നായക നടന്‍‌മാരുടെ ഡേറ്റ് അനുസരിച്ച് സിനിമകള്‍ ആരംഭിക്കും” - ആനന്ദ് അറിയിച്ചു.

അതേസമയം എ ജി എസ് നിര്‍മ്മാണക്കമ്പനി വിജയ് ചിത്രം ചെയ്തുകൊടുക്കണമെന്ന ആവശ്യവുമായി ആനന്ദിനെ സമീപിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :