Last Modified വ്യാഴം, 28 ഏപ്രില്‍ 2016 (15:47 IST)
അനൂപ് മേനോന്‍ ‘ജോസ് കെ മാണി’ ആകുന്നു. ഇതെന്ത് കഥ എന്നാണോ ആലോചന? എങ്കില്‍ അങ്ങനെ ഒരു കഥ വരുന്നുണ്ട്. ‘സര്‍വ്വോപരി പാലാക്കാരന്‍’ എന്ന ചിത്രത്തില്‍ ജോസ് കെ മാണി എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്.
ജോസ് കെ മാണി എന്ന പേരല്ലാതെ, സാക്ഷാല്‍ മാണിസാറിന്‍റെ മകന്‍ ജോസ് കെ മാണിയുമായി കഥയ്ക്കോ കഥാപാത്രത്തിനോ ബന്ധമൊന്നുമില്ല. അനൂപിന്‍റെ പിതാവ് കൈതപ്പറമ്പില്‍ മാണിയായി അഭിനയിക്കുന്നത് അലന്‍സിയര്‍ ലേ.
ജോസ് കെ മാണി എന്ന കഥാപാത്രം സ്പെഷ്യല്‍ ബ്രാഞ്ച് സി ഐ ആണ്. പാലായിലാണ് കഥ പൂര്‍ണമായും നടക്കുന്നത്. കിസ് ഓഫ് ലൌ കാമ്പയിന്‍ നേതാക്കളിലൊരാളായി ഹണി റോസ് അഭിനയിക്കുന്നു. അനൂപിന്‍റെ കഥാപാത്രവും ഹണി റോസിന്‍റെ കഥാപാത്രവും തമ്മിലുള്ള സവിശേഷ ബന്ധമാണ് ചിത്രത്തിന്‍റെ പ്രമേയം.
അനൂപ് മേനോന്‍റെ ഭാവി വധുവായി അഭിനയിക്കുന്നത് മിയയാണ്. ‘സര്‍വ്വോപരി പാലാക്കാരന്‍’ രചിക്കുന്നത് എസ് സുരേഷ്ബാബു ആണ്. സംവിധാനം വേണുഗോപന്‍.