‘പുതിയ നിയമം’ അഞ്ച് ഭാഷകളിലേക്ക്; കന്നഡയില്‍ പ്രിയാമണി, ഹിന്ദിയില്‍ വിദ്യാബാലന്‍ !

മമ്മൂട്ടിച്ചിത്രം 5 ഭാഷകളിലേക്ക്!

Puthiya Niyamam, A K Sajan, Mammootty, Nayantara, Priyamani, Mohanlal, പുതിയ നിയമം, മമ്മൂട്ടി, എ കെ സാജന്‍, നയന്‍‌താര, പ്രിയാമണി, മോഹന്‍ലാല്‍
Last Modified ചൊവ്വ, 19 ഏപ്രില്‍ 2016 (20:49 IST)
മമ്മൂട്ടിയുടെ മെഗാഹിറ്റ് മലയാളചിത്രം ‘പുതിയ നിയമം’ അഞ്ച് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഇതില്‍ കന്നഡ റീമേക്കിന്‍റെ കാര്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. പ്രിയാമണിയായിരിക്കും കന്നഡ റീമേക്കില്‍ നായികയാകുക. നായകനെ തീരുമാനിച്ചിട്ടില്ല.

കന്നഡ കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, മറാത്തി ഭാഷകളിലും പുതിയ നിയമത്തിന്‍റെ റീമേക്കുകള്‍ വരും. ഇതില്‍ ചില റീമേക്കുകള്‍ എ കെ സാജന്‍ തന്നെ സംവിധാനം ചെയ്യുമെന്നും അറിയുന്നു.

തമിഴ്, ഹിന്ദി പതിപ്പുകള്‍ എ കെ സാജന്‍ തന്നെ ചെയ്യാനാണ് സാധ്യത. തമിഴകത്തെയും ഹിന്ദിയിലെയും മെഗാസ്റ്റാറുകള്‍ പുതിയ നിയമത്തിന്‍റെ കഥയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഹിന്ദിയില്‍ വിദ്യാബാലനോ കങ്കണ റനൌത്തോ നായികയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു പ്രതികാര കഥയായിരുന്നു പുതിയ നിയമം. സമീപകാലത്ത് മലയാളത്തില്‍ പുറത്തിറങ്ങിയതില്‍ ഏറ്റവും ത്രില്ലിംഗായ ക്ലൈമാക്സുള്ള സിനിമ കൂടിയായിരുന്നു ഇത്.

മമ്മൂട്ടിയും നയന്‍‌താരയും തകര്‍ത്തഭിനയിച്ച സിനിമ മറ്റ് ഭാഷകളിലും വിജയം കൊയ്യുമെന്ന് പ്രതീക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :