ഫീല്‍ ഗുഡ് ചിത്രവുമായി ദിലീഷ് പോത്തന്‍,'പ്രകാശന്‍ പറക്കട്ടെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് കുഞ്ചാക്കോ ബോബന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 17 ഏപ്രില്‍ 2021 (10:29 IST)

തന്റെ സ്വപ്നത്തിലേക്ക് ചിറകടിച്ചു പറക്കാന്‍ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയുമായി ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും എത്തുകയാണ്. പ്രകാശന്‍ പറക്കട്ടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കുഞ്ചാക്കോ ബോബന്‍, സണ്ണിവെയ്ന്‍ തുടങ്ങിയ ചലച്ചിത്രതാരങ്ങള്‍ ചേര്‍ന്ന് പുറത്തുവിട്ടു.

'ഷഹാദ് സംവിധാനം ചെയ്ത സിനിമയുടെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തതില്‍ സന്തോഷമുണ്ട്. ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, മാത്യു, വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ്, ടിനു തോമസ്, മുഴുവന്‍ അഭിനേതാക്കള്‍ക്കും ക്രൂവിനും ആശംസകള്‍'- കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഫീല്‍ ഗുഡ് ചിത്രമായിരിക്കുമിതെന്ന സൂചന പോസ്റ്റര്‍ നല്‍കി.അച്ഛനും മകനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയെയും സിനിമ വരച്ചു കാണിക്കും. മലബാര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഹാസ്യത്തിനും പ്രാധാന്യം ഉണ്ട്.

ദിലേഷ് പോത്തന്‍, സൈജു കുറുപ്പ്, മാത്യു തോമസ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രീകരണം ഇതിനകം പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ് ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :