'ശലമോന്‍' തുടങ്ങി, പുതിയ വിശേഷങ്ങളുമായി വിഷ്ണു ഉണ്ണികൃഷ്ണന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 ഏപ്രില്‍ 2021 (15:05 IST)

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായെത്തുന്ന പുതിയ ചിത്രം ശലമോന്‍ ഒരുങ്ങുന്നു.ജിതിന്‍ പത്മനാഭന്‍ സംവിധാനം ചെയ്യുന്ന ചിത്രീകരണം ആരംഭിച്ച വിവരം വിഷ്ണു തന്നെ അറിയിച്ചു. പൂജ ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കു വെച്ചു കൊണ്ടാണ് പുതിയ വിവരം കൈമാറിയത്.

'നിങ്ങള്‍ ഏവരുടെയും അനുഗ്രഹാശംസകള്‍ പ്രതീക്ഷിച്ചു കൊണ്ട്. ഞങ്ങള്‍ ആരംഭിക്കുകയായി, ശലമോന്‍'-വിഷ്ണു ഉണ്ണികൃഷ്ണന്‍ കുറിച്ചു.

ദിലീഷ് പോത്തന്‍, സുധി കോപ്പ, കിച്ചു ടെല്ലസ്, സമ്പത്ത് രാജ്, ആദില്‍ എബ്രഹാം, സൗമ്യ മേനോന്‍, അഞ്ജലി നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.നിസ്സാം ഗൗസ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.കൃഷ്ണന്‍ കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിന് ശേഷം പെപ്പര്‍ കോണ്‍ സ്റ്റുഡിയോസുമായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. പാപ്പിനുവാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :