കോമഡി എന്റര്‍ടെയ്നറുമായി വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും, 'സബാഷ് ചന്ദ്രബോസ്' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 8 മാര്‍ച്ച് 2021 (09:13 IST)

വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും ഒന്നിക്കുന്നു. 'സബാഷ് ചന്ദ്രബോസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു കോമഡി എന്റര്‍ടെയ്നറാണ്. വി സി അഭിലാഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2018ല്‍ പുറത്തിറങ്ങിയ 'ആളൊരുക്കം' എന്ന ചിത്രം ഇദ്ദേഹമാണ് സംവിധാനം ചെയ്തത്.

ഇര്‍ഷാദ്, ധര്‍മ്മജന്‍, ജാഫര്‍ ഇടുക്കി, സുധി കൊപ്പ, സ്‌നേഹ, കോട്ടയം രമേശ്, രമ്യ സുരേഷ്, ശ്രീജ ദാസ്, അദിതി, ബാലു എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജോളി ലോനപ്പന്‍ ചിത്രം നിര്‍മ്മിക്കുന്നു.

വി സി അഭിലാഷിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഹാസ്യത്തിന് പ്രാധാന്യമുള്ള എന്റര്‍ടെയ്നര്‍ ആയിരിക്കാനാണ് സാധ്യത. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനകം പുറത്തുവന്നു.സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :